Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശിലെ പാര്‍വതി നദിയില്‍ വന്‍ നിധിവേട്ട; സ്വര്‍ണം, വെള്ളിനാണയങ്ങള്‍ കുഴിച്ചെടുക്കാന്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നു; നിയന്ത്രിക്കാനാകാതെ പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Local News,Gold Price,Police,River,Fishermen,National,
ഭോപാല്‍: (www.kvartha.com 12.01.2021) മധ്യപ്രദേശിലെ പാര്‍വതി നദിയില്‍ വന്‍ നിധിവേട്ട. സ്വര്‍ണം, വെള്ളിനാണയങ്ങള്‍ കുഴിച്ചെടുക്കാന്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നു, ഇവരെ നിയന്ത്രിക്കാനാകാതെ പൊലീസ്. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലൂടെ ഒഴുകുന്ന പാര്‍വതി നദിയിലാണ് ജനങ്ങള്‍ നിധിവേട്ടയ്ക്കിറങ്ങിയത്. ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് നിധി കുഴിച്ചെടുക്കാനായി കൂട്ടത്തോടെ നദീതീരത്ത് എത്തിച്ചേര്‍ന്നത്.Villagers in MP's Rajgarh District Dig up Local River Bank to Search for Mughal-era Coins and Treasure, Madhya pradesh, News, Local News, Gold Price, Police, River, Fishermen, National
എട്ടുദിവസം മുന്‍പ് കുറച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും മുഗള്‍ കാലത്തുപയോഗിച്ചിരുന്ന നാണയങ്ങള്‍ കിട്ടിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞതു മുതലാണ് നിധി തേടി ജനങ്ങള്‍ നദീതീരത്തേക്കെത്തിയത്. മുഗള്‍ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെയാണ് ജനക്കൂട്ടം നിധിതേടി ഉണങ്ങിവരണ്ട പാര്‍വതി നദിയുടെ തീരങ്ങള്‍ കുഴിച്ചു തുടങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് പുരാവസ്തു വകുപ്പും ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച നാണയങ്ങള്‍ ചെമ്പിലും വെങ്കലത്തിലും തീര്‍ത്തതാണെന്നും അവയ്ക്ക് വിലയില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും ഗ്രാമവാസികള്‍ ഇതൊന്നും കേള്‍ക്കാന്‍ തയാറാകാതെ നിധിവേട്ട തുടരുകയാണ്.

Keywords: Villagers in MP's Rajgarh District Dig up Local River Bank to Search for Mughal-era Coins and Treasure, Madhya pradesh, News, Local News, Gold Price, Police, River, Fishermen, National.

إرسال تعليق