കോവിഡ് കാലത്തിനിടയിലെ ആദ്യ പൊതുബജറ്റ്; സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്‌സീനായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് പ്രതീക്ഷ


ന്യൂഡെല്‍ഹി: (www.kvartha.com 31.01.2021) കോവിഡ് കാലത്തിനിടയിലെ ഇത്തവണത്തെ ആദ്യ പൊതുബജറ്റ് സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്‌സീനായിരിക്കുമെന്ന് പ്രതീക്ഷ. കോവിഡ് കൂടി തകര്‍ത്ത സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള എന്ത് മാജിക്കായിരിക്കും തന്റെ മൂന്നാമത്തെ ബജറ്റിലൂടെ നിര്‍മ്മല സീതാരാമന്‍ നടത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കര്‍ഷക പ്രക്ഷോഭം തുടരുമ്പോള്‍ കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ-വിദ്യാഭ്യാസ സെസുകളില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനക്കും സാധ്യതയുണ്ട്.

കാര്‍ഷിക മേഖല ഒഴികെ എല്ലാ രംഗത്തും വളര്‍ച്ച താഴോട്ടാണ്. മാന്ദ്യം മറികടക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഊന്നിയുള്ള തുടര്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. കോവിഡ് മഹാമാരിയെ നേരിടാനുള്ള കൂടുതല്‍ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക, കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സഹായം, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍, ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിച്ച് വിപണികള്‍ സജീവമാക്കാതെ സാമ്പത്തികമേഖല രക്ഷപ്പെടില്ല. ഇതിനായി ആദായനികുതി സ്‌ളാബുകളില്‍ ഇളവിനും സാധ്യതയുണ്ട്.

News, National, India, New Delhi, Business, Finance, Budget, UnionBudget2021, Union Budget to be presented on february 1st


ആരോഗ്യ, വിദ്യാഭ്യാസ സെസ് നിരക്കുകള്‍ കൂടുമെന്നാണ് റിപോര്‍ടുകള്‍. കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കുമായി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കും. കോവിഡ് ലോക് ഡൗണ്‍ തൊഴില്‍ മേഖലയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രിക്ക് മുന്നിലെ വെല്ലുവിളിയായി. സര്‍കാരിന്റെ കയ്യില്‍ പണമില്ല എന്നതും പ്രതിസന്ധിയാണ്. കടമെടുപ്പ് 13 ശതമാനമായി ഉയരുന്നു, ധനകമ്മി അഞ്ച് ശതമാനത്തിന് മുകളിലാകും.
 
Keywords: News, National, India, New Delhi, Business, Finance, Budget, UnionBudget2021, Union Budget to be presented on february 1st

Post a Comment

Previous Post Next Post