Follow KVARTHA on Google news Follow Us!
ad

കനത്ത മൂടല്‍മഞ്ഞ്: അബൂദബിയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Abu Dhabi,UAE,Accidental Death,Injured,Auto & Vehicles,Fog,Gulf,World,
അബൂദബി: (www.kvartha.com 19.01.2021) കനത്ത മൂടല്‍മഞ്ഞില്‍ അബൂദബിയില്‍ ദൂരക്കാഴ്ച കുറഞ്ഞതുമൂലം 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബൂദബി അല്‍ മഫ്‌റഖില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. 
UAE fog: 1 died, 8 injured as 19 vehicles crash, Abu Dhabi, UAE, Accidental Death, Injured, Auto & Vehicles, Fog, Gulf, World
പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങള്‍ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ചൊവ്വാഴ്ച കനത്ത മഞ്ഞായിരുന്നു. ജോലിക്കും വ്യാപാരാവശ്യാര്‍ഥവും മറ്റുമായി പുലര്‍ച്ചെയാണ് മിക്കവരും യാത്ര ചെയ്യാറുള്ളത്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

കനത്ത മൂടല്‍മഞ്ഞില്‍ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസമുണ്ടായി. ഷാര്‍ജ- ദുബൈ റോഡുകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നീങ്ങാന്‍ ഏറെ നേരമെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മൂന്നാം നമ്പര്‍ പാലത്തില്‍ ദുബൈ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്ന് ഷാര്‍ജ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു.

Keywords: UAE fog: 1 died, 8 injured as 19 vehicles crash, Abu Dhabi, UAE, Accidental Death, Injured, Auto & Vehicles, Fog, Gulf, World.

إرسال تعليق