Follow KVARTHA on Google news Follow Us!
ad

സെനറ്റിലെ തോല്‍വിക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ 12 മണിക്കൂര്‍ നേരത്തേക്ക് വീണ്ടും ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു; വിലക്ക് ഗുരുതരമായ നയലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി

Social Media, Twitter, Ban, Protesters, Twitter locks Trump's account for 12 hours, threatens permanent suspension #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാ

വാഷിങ്ടണ്‍: (www.kvartha.com 07.01.2021) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട് താത്കാലികമായി മരവിപ്പിച്ചു. ഗുരുതരമായ നയലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ വ്യക്തിഗത അകൗണ്ട് 12 മണിക്കൂര്‍ നേരത്തേക്കാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജോര്‍ജിയയില്‍ നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ജയിച്ചതിന് പിന്നാലെ ട്രംപിന്റെ അനുയായികള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. ഇതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
 
പ്രതിഷേധക്കാരോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോയില്‍, നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ട്വീറ്റുകള്‍ പിന്‍വലിച്ച ട്വിറ്റര്‍ ട്രംപിന്റെ അകൗണ്ടുകള്‍ പൂര്‍ണമായും നീക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ റഫായേല്‍ വാര്‍നോക്ക്, ജോണ്‍ ഓസോഫ് എന്നിവര്‍ വിജയിച്ചതോടെയാണ് ഡെമോക്രാറ്റ് പാര്‍ടിക്ക് ഭൂരിപക്ഷം ലഭിച്ചത്. വിജയത്തോടെ സെനറ്റില്‍ ഇരു പാര്‍ടികള്‍ക്കും 50 സീറ്റുകള്‍ വീതമായി. ഇന്ത്യന്‍ വംശജയായ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഉള്ള ഒരു വോട് കൂടിയാകുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് 51 ആകും. ഇതോടെ ജനപ്രതിനിധിസഭയിലും, സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടി. 

News, World, Washington, America, Politics, Party, Election, Donald-Trump, President, President Election, Social Media, Twitter, Ban, Protesters, Twitter locks Trump's account for 12 hours, threatens permanent suspension


നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട് ലഭിക്കാതെ വന്നതിനാലാണ് ജോര്‍ജിയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 40 ലക്ഷത്തോളം പേര്‍ വോട് രേഖപ്പെടുത്തി. എന്നാല്‍ ഫലം വന്നതിന് പിന്നാലെ അട്ടിമറി ആരോപണവുമായി ട്രംപ് അനുയായികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

Keywords: News, World, Washington, America, Politics, Party, Election, Donald-Trump, President, President Election, Social Media, Twitter, Ban, Protesters, Twitter locks Trump's account for 12 hours, threatens permanent suspension

Post a Comment