Follow KVARTHA on Google news Follow Us!
ad

ഡോണള്‍ഡ് ട്രംപിനെ ഇംപീച് ചെയ്യാന്‍ തീരുമാനം; അനുകൂലിച്ച് വോട് ചെയ്തവരില്‍ 10 റിപബ്ലികന്‍ അംഗങ്ങളും

യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പില്‍ Washington, News, World, Donald-Trump, Impeach, US, Capital riot
വാഷിംങ്ടണ്‍: (www.kvartha.com 14.01.2021) യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനമായി. ട്രംപിനെ നീക്കം ചെയ്യാനുള്ള പ്രമേയം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ (223-205) പാസാക്കി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 231 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 10 റിപബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ എതിര്‍ത്ത് വോട് ചെയ്തു. 

ഒരു പ്രസിഡന്റിനെ രണ്ട് തവണ ഇംപീച്ച് ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. രാജ്യത്തെ നടുക്കിയ കാപ്പിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജോ ബൈഡന്റെ വിജയം അംഗീകരിക്കാനായി ചേര്‍ന്ന പാര്‍ലമെന്റെ സംയുക്ത സമ്മേളനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമാവുന്നത്. 

Washington, News, World, Donald-Trump, Impeach, US, Capital riot, Trump impeached after U.S. Capitol riot

ജനുവരി 20 നാണ് ബൈഡന്‍ യു എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ഭരണഘടനയുടെ 25-ാം വകുപ്പ് ഉപയോഗിച്ച് ട്രംപിനെ നീക്കണമെന്ന ആവശ്യം നേരത്തെ ഡെമോക്രാറ്റുകള്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുമ്പില്‍ വെച്ചിരുന്നു. പെന്‍സ് ഇതിന് തയ്യാറാകാതായതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. മുമ്പ് 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് മേധാവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു.

Keywords: Washington, News, World, Donald-Trump, Impeach, US, Capital riot, Trump impeached after U.S. Capitol riot

Post a Comment