Follow KVARTHA on Google news Follow Us!
ad

മൂക്കില്‍ എന്തോ തടസം അനുഭവപ്പെട്ട 16കാരി ചികിത്സയ്ക്കായി ആശുപത്രിയിലെത്തി; പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം!

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍, Manama,Bahrain,hospital,Treatment,Girl,Gulf,World,
മനാമ: (www.kvartha.com 19.01.2021) തമാശയായെങ്കിലും നമ്മള്‍ പതിവായി പറയുന്ന ഒരു വാചകമാണ് 'മൂക്കില്‍ പല്ല് മുളച്ചല്ലോ' എന്ന്. എന്നാല്‍ സംഗതി അത്ര തമാശയല്ലെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് അടുത്തിടെ ബഹ് റെയ് നിലുണ്ടായ ഒരു സംഭവം. 16 വയസുള്ള ഒരു പെണ്‍കുട്ടിയുടെ മൂക്കില്‍ പല്ല് വന്നിരിക്കുന്നു.Tooth removed from inside nose of girl, 16, Manama, Bahrain, Hospital, Treatment, Girl, Gulf, World
മൂക്കില്‍ എന്തോ തടസം അനുഭവപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. പരിശോധനയില്‍ മൂക്കില്‍ പല്ല് വളര്‍ന്നത് കണ്ടെത്തി. ഒടുവില്‍ കിം ഹമദ് യൂണിവഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യുസിഫ് ഹസന്റെ നേതൃത്വത്തില്‍ പല്ല് നീക്കം ചെയ്തു. ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യയിലൂടെ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കില്‍ നിന്ന് പല്ല് പുറത്തെടുത്തത്. മൂക്കിനുള്ളില്‍ തടസം അനുഭവപ്പെടുന്നതായാണ് ഇഎന്‍ടി വിഭാഗത്തിലെത്തിയ പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയും സിടി സ്‌കാനും നടത്തി.

പരിശോധനയില്‍ മൂക്കില്‍ പല്ലു പോലെ എന്തോ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മൂക്കിലെ ദ്വാരത്തിനു നടുവിലായാണ് ഇതിന്റെ സ്ഥാനം. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ പല്ല് നീക്കം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. സൂപ്പര്‍ ന്യൂമററി എന്ന പേരിലുള്ള പല്ല് ലോകത്തില്‍ 1000ല്‍ ഒരാള്‍ക്കു മാത്രം ഉണ്ടാകുന്നതാണ്. ഇങ്ങനെ പല്ല് വളരുന്ന അവസ്ഥ അപൂര്‍വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Tooth removed from inside nose of girl, 16, Manama, Bahrain, Hospital, Treatment, Girl, Gulf, World.


إرسال تعليق