Follow KVARTHA on Google news Follow Us!
ad

കര്‍ഷകരെന്ന വ്യാജേന പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ നിന്നും പണം കൈപറ്റിയവര്‍ക്ക് പിടിവീഴുന്നു; കേരളത്തില്‍ 6,000 രൂപ സ്വീകരിച്ചത് 10,000 കണക്കിന് പേര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Farmers,Bank,Prime Minister,Narendra Modi,Probe,Kerala,
തിരുവനന്തപുരം : (www.kvartha.com 12.01.2021) കര്‍ഷകരെന്ന വ്യാജേന പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ നിന്നും പണം കൈപറ്റിയവര്‍ക്ക് പിടിവീഴുന്നു. കേരളത്തില്‍ മോദിയുടെ കിസാന്‍ പദ്ധതി വഴി 6,000 രൂപ സ്വീകരിച്ചത് 10,000 കണക്കിന് പേര്‍. സാധാരണക്കാരായ കര്‍ഷകര്‍ക്ക് ജീവിതത്തില്‍ താങ്ങായി മോദിസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി എം കിസാന്‍ പദ്ധതി. വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന ഈ കേന്ദ്ര പദ്ധതിക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. Those who took money from the Prime Minister Kisan scheme under the guise of farmers are caught; In Kerala, 10,000 people received Rs 6,000, Thiruvananthapuram, News, Farmers, Bank, Prime Minister, Narendra Modi, Probe, Kerala
കര്‍ഷകരെന്ന വ്യാജേന നിരവധി പേര്‍ പദ്ധതിയില്‍ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും അതിനിടെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആദായ നികുതി നല്‍കുന്ന സമ്പന്നഗണത്തില്‍ പെട്ടവരില്‍ നിന്നും കിസാന പദ്ധതിയില്‍ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇതനുസരിച്ച് കേരളത്തില്‍ ആദായനികുതി അടയ്ക്കുന്ന 15163 ആളുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തല്‍. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം എറണാകുളം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അനര്‍ഹര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 2079 പേരാണ് ഇവിടെ അനര്‍ഹമായി പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.

ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാര്‍ പി എം കിസാന്‍ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു.

സാധാരണക്കാരായ കര്‍ഷകര്‍ക്കാണ് കിസാന്‍ പദ്ധതി പ്രകാരം പണം ലഭിക്കുക. 2000 രൂപവീതം ഒരു വര്‍ഷത്തില്‍ മൂന്ന് തവണയായി ആകെ ആറായിരം രൂപയാണ് പദ്ധതിയില്‍ അംഗമായവര്‍ക്ക് അക്കൗണ്ടില്‍ എത്തുന്നത്. കേരളത്തില്‍ മാത്രം 36.7 ലക്ഷം അപേക്ഷകരാണ് ഈ പദ്ധതിയിലുള്ളത്. 2019 ഫെബ്രുവരി 24നാണ് രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ആശ്വാസവുമായി പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ ആദായനികുതി അടയ്ക്കുന്നവര്‍ ഈ പദ്ധതിയില്‍ അംഗങ്ങളാവരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

Keywords: Those who took money from the Prime Minister Kisan scheme under the guise of farmers are caught; In Kerala, 10,000 people received Rs 6,000, Thiruvananthapuram, News, Farmers, Bank, Prime Minister, Narendra Modi, Probe, Kerala.

Post a Comment