Follow KVARTHA on Google news Follow Us!
ad

താനുമായുള്ള ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുന്ന ഭര്‍ത്താവ് തന്നെ കുടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിത്; മകനെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന മാതാവ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Trending,Molestation attempt,High Court of Kerala,Complaint,Kerala
കൊച്ചി: (www.kvartha.com 18.01.2021) താനുമായുള്ള ബന്ധം വേര്‍പെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുന്ന ഭര്‍ത്താവ് തന്നെ കുടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന് മകനെ പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന മാതാവ്. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യ ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. 13കാരനായ മകന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശിനി നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വി ഷേര്‍സി പരിഗണിച്ചത്.This is a case of  husband who marries another woman without separating from himself and fabricates it to trap himself; mother who is in jail for molesting her son, Kochi, News, Trending, Molestation attempt, High Court of Kerala, Complaint, Kerala
ഡിസംബര്‍ 28നാണ് യുവതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യഹരജി തള്ളിയതിനെത്തുടര്‍ന്നാണ് യുവതി ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരിയും മക്കളും താമസിക്കുന്ന വീട്ടില്‍തന്നെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയും താമസിക്കാന്‍ തുടങ്ങിയതോടെ കുട്ടികളെയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു യുവതി.

ഇതിനിടെ കുട്ടികളെ തന്നോടൊപ്പം വിടണമെന്നും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കേസും നല്‍കി. ഇതിനുപിന്നാലെ മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മൂന്ന് കുട്ടികളെയും കൂട്ടിക്കൊണ്ടുപോയി. പിന്നാലെയാണ് രണ്ടാമത്തെ മകനെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.

Keywords: This is a case of  husband who marries another woman without separating from himself and fabricates it to trap himself; mother who is in jail for molesting her son, Kochi, News, Trending, Molestation attempt, High Court of Kerala, Complaint, Kerala.

Post a Comment