കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

പെരിയ: (www.kvartha.com 09.01.2021) കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പഠന, ഗവേഷണ വകുപ്പുകളില്‍ 2020 - 21 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈ മാസം 23ന് വൈകിട്ട് അഞ്ച് വരെ www.cukerala.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467-2309467/466. Email: admissions@cukerala.ac.in

അപേക്ഷ തീയതി നീട്ടി

കേരള കേന്ദ്ര സര്‍വകലാശാലക്ക് കീഴിലുള്ള ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് ആന്‍ഡ് എജ്യൂക്കേഷന്‍ നടത്തുന്ന രണ്ട് ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി. ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് കോഴ്സിന് പ്ലസ് ടുവും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമാ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന് ബിരുദവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

News, Kerala, Education, Online, Application, Date, The deadline to apply for PhD admission in the Central University of Kerala has been extended

Keywords: News, Kerala, Education, Online, Application, Date, The deadline to apply for PhD admission in the Central University of Kerala has been extended 

Post a Comment

Previous Post Next Post