Follow KVARTHA on Google news Follow Us!
ad

പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തും ബോംബ്; ഡെല്‍ഹി സ്‌ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎന്‍, ദാഇഷ് - അല്‍ ഖ്വയ്ദ സംഘങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയം

Police, Terror Relation, Suspicious object found outside Israel embassy in Paris hours after Delhi blast #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തക

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2021) ഡെല്‍ഹിയിലുള്ള ഇസ്രയേലിന്റെ എംബസിക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് ബോംബ് കണ്ടെത്തി. സംഭവത്തില്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും ഇസ്രായേല്‍ അംബാസഡര്‍ പ്രതികരിച്ചു

ശീതളപാനിയ കുപ്പിയില്‍ സ്‌ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. 

സ്‌ഫോടനം സംബന്ധിച്ചുളള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം, ഡെല്‍ഹിയില്‍ പ്രതികള്‍ക്കായി അന്വേഷണം വിപുലീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവന്‍ ഇറാന്‍ സ്വദേശികളുടെയും വിവരങ്ങള്‍ കൈമാറാന്‍ എഫ്ആര്‍ആര്‍ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.

മുന്‍പ് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന പിഇടിഎന്‍ എന്ന സ്‌ഫോടകവസ്തുവാണ് ഡെല്‍ഹിയില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇതോടെ ദാഇഷ് - അല്‍ ഖ്വയ്ദ സംഘങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. ഈ സ്‌ഫോടകവസ്തു എളുപ്പത്തില്‍ ലഭിക്കുന്നതല്ല. സൈനിക നിലവാരത്തിലുള്ളതാണ് പെന്റാറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ് എന്ന ഈ സ്‌ഫോടകവസ്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒന്‍പത് വാടിന്റെ ഒരു ബാറ്ററിയും കണ്ടെത്തിയിട്ടുണ്ട്.

News, National, India, New Delhi, Bomb, Bomb Blast, Paris, Embassy, Police, Terror Relation, Suspicious object found outside Israel embassy in Paris hours after Delhi blast


സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ളവരെ ഡെല്‍ഹിയില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനിടെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ 'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്‌ഫോടനം ട്രെയിലര്‍ മാത്രമാണെന്നാണ് പരാമര്‍ശിക്കുന്നത്. 2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇറാനിയന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടി. 

മറ്റ് രാജ്യങ്ങളുടെ എബസികളടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സ്‌ഫോടനത്തിന് മുന്‍പ് രണ്ട് പേര്‍ വാഹനത്തില്‍ എംബസിക്ക് സമീപം ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഡെല്‍ഹി പൊലീന് സെപ്ഷ്യല്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ എത്തിയ ടാക്‌സി കാറിന്റെ ഡ്രൈവര്‍ വഴി രേഖ ചിത്രങ്ങള്‍ നിര്‍മ്മിച്ച് വരുന്നതായും സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഡെല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആളാപായമില്ല. പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചിരിക്കുകയാണ്.

Keywords: News, National, India, New Delhi, Bomb, Bomb Blast, Paris, Embassy, Police, Terror Relation, Suspicious object found outside Israel embassy in Paris hours after Delhi blast

Post a Comment