Follow KVARTHA on Google news Follow Us!
ad

നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്; മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുത്തുന്നതിന്റെ സിസിടവി ദൃശ്യം പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Thane,News,Local News,CCTV,Video,Police,Train,National,
താനെ: (www.kvartha.com 10.01.2021) സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പൊലീസ്. മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടവി ദൃശ്യം പുറത്തുവന്നു. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേയ്ക്ക് സ്ത്രീ വീണത്. 

ഇതുകാണാനിടയായ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ പാട്ടീല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സത്താര്‍ ഷെയ്ക്ക്, ഒരു യാത്രക്കാരന്‍ എന്നിവര്‍ ഓടിച്ചെന്ന് ട്രാക്കിന്റെ വിടവില്‍ നിന്ന് യുവതിയെ പുറത്തെടുക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.RPF personnel  rescues a woman at the Thane Railway Station, Thane,News,Local News, CCTV, Video, Police, Train, National
ശനിയാഴ്ച രാവിലെ 10.42 മണിയോടെയാണ് സംഭവം. താനെ റെയില്‍വേ സ്റ്റേഷനില്‍ മഹാനഗരി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ധന്‍പട്ടി രാജു ഭരദ്വാജ് എന്ന യുവതിയാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് തെറിച്ചുവീഴുന്നത്.

ഇതാദ്യമായല്ല ഇത്തരം സംഭവം നടക്കുന്നത്. വെള്ളിയാഴ്ച സമാനമായ ഒരു സംഭവം കല്യാണില്‍ നടന്നു, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീഴാന്‍ തുടങ്ങിയ ദമ്പതികളെ രക്ഷിച്ചിരുന്നു.

Keywords: RPF personnel  rescues a woman at the Thane Railway Station, Thane,News,Local News, CCTV, Video, Police, Train, National.

إرسال تعليق