രാജ് കോട്ട്: (www.kvartha.com 14.01.2021) കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് മെഡികല്‍ വിദ്യാര്‍ഥികളോട് വേറിട്ട രീതിയില്‍ പകരം വീട്ടി യുവാവ്. മെഡികല്‍ വിദ്യാര്‍ഥികളുടെ ലാപ് ടോപ്പ് മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശിയായ തമിഴ് ശെല്‍വന്‍ കണ്ണനെ(24) ഗുജറാത്തില്‍ വെച്ച് ജാംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതികാരത്തിന്റെ കഥ പുറത്തുവിട്ടത്.
കഴിഞ്ഞ ഡിസംബറില്‍ എം പി ഷാ മെഡികല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് ആറ് ലാപ്ടോപ്പുകള്‍ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തില്‍ ഇതുവരെ വിവിധ മെഡികല്‍ കോളജ് ഹോസ്റ്റലുകളില്‍ നിന്നായി അഞ്ഞൂറോളം ലാപ്ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. 
ഡിസംബര്‍ 26 നാണ് എം പി ഷാ മെഡികല്‍ കോളജിലെ ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പുകള്‍ മോഷണം പോയത്. അന്നേദിവസം ജാംനഗറിലെത്തിയ പ്രതി ഹോട്ടലില്‍ മുറിയെടുത്ത് തങ്ങി. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോല്‍ കണ്ടെത്തുകയും മുറി തുറന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുകയുമായിരുന്നു. 
ചോദ്യംചെയ്യലില്‍ പൊലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ് ശെല്‍വന്‍ വെളിപ്പെടുത്തിയത്. മെഡികല്‍ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പുകള്‍ മാത്രമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. 2015-ല്‍ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡികല്‍ വിദ്യാര്‍ഥികള്‍ അന്ന് തമിഴ്ശെല്‍വന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡികല്‍ വിദ്യാര്‍ഥികളോട് പക തോന്നിയത്.
ഇതുവരെ അഞ്ഞൂറോളം മെഡികല്‍ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡികല്‍ കോളജുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങള്‍. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടര്‍ന്ന് ഉത്തരേന്ത്യയിലെയും മെഡികല്‍ കോളജുകളില്‍ മോഷണം നടത്തി. ഇന്റര്‍നെറ്റില്‍ നിന്നാണ് മെഡികല്‍ കോളജുകളുടെ വിവരങ്ങള്‍ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
Keywords: Revenge of a different kind: ‘Lover’ steals laptops of 500 medicos after girlfriend cyberbullied by fraternity, Gujarat, News, Local News, Laptop, Theft, Police, Arrested, National.
إرسال تعليق