ഐശ്വര്യ കേരള യാത്ര തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലൂരില്‍ തൊഴാനെത്തിയപ്പോള്‍ വിവാദ വനിതയെയും കൊല്ലൂരിലെത്തിച്ച് സ്റ്റിംങ്ങ് ഓപ്പറേഷന്‍ നടത്താനുള്ള നീക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് പൊളിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തല്‍; പിന്നില്‍ പ്രവര്‍ത്തിച്ചത് ചാനല്‍

കാസര്‍കോട്: (www.kvartha.com 31.01.2021) ഐശ്വര്യ കേരള യാത്ര തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലൂരില്‍ തൊഴാനെത്തിയപ്പോള്‍ വിവാദ വനിതയെയും കൊല്ലൂരിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് പൊളിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തല്‍. ശനിയാഴ്ച വൈകീട്ട് കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ചെന്നിത്തല കൊല്ലൂരിലെത്തുമെന്ന വിവരമറിഞ്ഞ ഒരു ചാനല്‍ പ്രവര്‍ത്തകര്‍ വിവാദ വനിതയെ അവിടെ എത്തിച്ച് ചെന്നിത്തലയുമായി കണ്ട് മുട്ടിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിടുന്ന വിവരം. ഐ ജി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന് വിവാദ വനിതയെ കൊല്ലൂരിലെത്തിച്ച് നാടകം നടത്തുന്ന നീക്കം ചോര്‍ന്ന് കിട്ടുകയും അദ്ദേഹം ഉടന്‍ തന്നെ രമേശ് ചെന്നിത്തലയ്ക്ക് അപകട വിവരം കൈമാറുകയും ചെന്നിത്തല വളരെ പെട്ടന്ന് ക്ഷേത്രത്തില്‍ നിന്നും പുറത്ത് കടന്ന് മുറിയിലെത്തി കാസര്‍കോട്ടേക്ക് തിരിക്കുകയുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


കാസര്‍കോട്ട് നിന്നും ഞായറാഴ്ച തുടങ്ങുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുമ്പ് ഒരുവിവാദം വേണ്ടെന്ന് കരുതിയാണ് ചെന്നിത്തലയും സംഭവം അറിഞ്ഞ കുറച്ച് കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം പുറത്തറിയിക്കാതിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി ഇക്കാര്യം അറിയിക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടെങ്കിലും യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അത് ബാധിക്കുമെന്നത് കൊണ്ട് തല്‍ക്കാലം ഇത് മാറ്റിവെക്കുകയായിരുന്നു. യു ഡി എഫ് ഭരണകാലത്ത് വിവാദ വനിത ഉള്‍പ്പെട്ട തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന ചാനല്‍ പ്രതിനിധികള്‍ തന്നെയാണ് ശനിയാഴ്ച ഉണ്ടായ നീക്കത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

Ramesh Chennithala

ചെന്നിത്തലയുടെ യാത്രയെ തുടക്കത്തില്‍ തന്നെ വിവാദത്തിലാക്കി യു ഡി എഫിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിവാദ വനിതയെ വെച്ച് കൃത്യമായ ഒരു സ്റ്റിംങ്ങ് ഓപ്പറേഷനാണ് ചാനലുകാര്‍ പ്ലാന്‍ ചെയ്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിവാദ വനിതയും ചെന്നിത്തലയും കൊല്ലൂരില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും വിവാദ വനിതയെ വെച്ച് ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ നോക്കുന്നതിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും വരുത്തി തീര്‍ക്കാനും ഇതുവഴി യു ഡി എഫിനെ പ്രതിസന്ധിയിലാക്കാനുമുള്ള ബോധപൂര്‍വമായ നീക്കമാണ് കൊല്ലൂരില്‍ അരങ്ങേറാനിരുന്നതെന്ന വിവരങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിടുന്നത്.


കൊല്ലൂരില്‍ നിന്നും തിരിച്ച ചെന്നിത്തല ശനിയാഴ്ച രാത്രി 8.45 മണിയോടെയാണ് കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ എത്തിയത്. തൊട്ട് പിറകെ വിവാദ വനിത രാത്രി 9.30 മണിയോടെ കാഞ്ഞങ്ങാട്ടെത്തിയിരുന്നതായുമാണ് വിവരം പുറത്ത് വരുന്നത്.Keywords: Kasaragod, Kerala, Congress, UDF, Ramesh Chennithala, News, Top-Headlines, Kannur, News Channel.


Post a Comment

Previous Post Next Post