Follow KVARTHA on Google news Follow Us!
ad

അഞ്ചു വികെറ്റുമായി തിളങ്ങി മുഹമ്മദ് സിറാജ്; അവസാന ദിനം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 324 റണ്‍സ്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Australia,News,Cricket,Sports,Trending,World,
ബ്രിസ്ബെയ്ന്‍: (www.kvartha.com 18.01.2021) ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രികെറ്റ് ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ വികെറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെന്ന നിലയില്‍.

നാലാം ദിനം 23 ഓവറുകളോളം ബാക്കിനില്‍ക്കേ മഴമൂലം കളി അവസാനിപ്പിക്കുകയായിരുന്നു. അവസാന ദിനമായ ചൊവ്വാഴ്ച 10 വികെറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 324 റണ്‍സ് കൂടി വേണം.
നാലു റണ്‍സുമായി രോഹിത് ശര്‍മയും റണ്ണൊന്നുമെടുക്കാതെ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. Rain forces early Stumps; Siraj takes five-for, India needs 324 runs to win,  Australia, News, Cricket, Sports, Trending, World

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വികെറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസീസ് ഇന്നിങ്‌സ് ഇന്ത്യ 294 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാലു വികെറ്റ് വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്മിത്ത് 74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത് പുറത്തായി.

വികെറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍കസ് ഹാരിസ് - ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു.

38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ 48 റണ്‍സെടുത്ത വാര്‍ണറെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറി വീരന്‍ മാര്‍നസ് ലബുഷെയ്ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേ ഓവറില്‍ തന്നെ മാത്യു വെയ്ഡിനെയും (0) സിറാജ് മടക്കി. കാമറൂണ്‍ ഗ്രീനാണ് (37) പുറത്തായ മറ്റൊരു താരം.

27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്നെ താക്കൂര്‍ മടക്കി.

പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (1), നഥാന്‍ ലിയോണ്‍ (13), ഹെയ്‌സല്‍വുഡ് (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Keywords:  Rain forces early Stumps; Siraj takes five-for, India needs 324 runs to win,  Australia, News, Cricket, Sports, Trending, World.

Post a Comment