Follow KVARTHA on Google news Follow Us!
ad

'നിങ്ങള്‍ പറഞ്ഞാല്‍ നിരസിക്കാനാവില്ല'; കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാന്‍ സഹായം ചോദിച്ച് പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് വികാര നിര്‍ഭരമായ കത്തെഴുതി പഞ്ചാബിലെ കര്‍ഷകന്‍

Farmers, Letter, Help, Protest, Protesters, PM won’t refuse you, Punjab farmer writes to Modi’s mother #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ചണ്ഡിഗഡ്: (www.kvartha.com 23.01.2021) കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാന്‍ സഹായം ചോദിച്ച് പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് വികാര നിര്‍ഭരമായ കത്തെഴുതി പഞ്ചാബിലെ കര്‍ഷകന്‍. അമ്മ പറഞ്ഞാല്‍ മകനായ പ്രധാനമന്ത്രിക്ക് നിരസിക്കാനാവില്ലെന്നും അനുസരിക്കുമെന്നും കര്‍ഷകരെ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കര്‍ഷകരെ അവഗണിക്കാനായേക്കും എന്നാല്‍, അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കുമോ, താങ്കളുടെ മകനായ ഇന്ത്യന്‍ പ്രധാനമന്ത്രി കര്‍ഷക വിരുദ്ധനിയമം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് 'നോ' പറയാനാവില്ല. 

News, National, India, Punjab, Prime Minister, Narendra Modi, Mother, Farmers, Letter, Help, Protest, Protesters, PM won’t refuse you, Punjab farmer writes to Modi’s mother


കര്‍ഷക സമരം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഫിറോസ്പൂരിലെ ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് വെള്ളിയാഴ്ച കത്തെഴുതിയത്. അമ്മയെ ദൈവം പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് ഹര്‍പ്രീത് സംഗ് കത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായി സംലയില്‍ സമരം ചെയ്യുമ്പോള്‍ ഇദ്ദേഹത്തെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

News, National, India, Punjab, Prime Minister, Narendra Modi, Mother, Farmers, Letter, Help, Protest, Protesters, PM won’t refuse you, Punjab farmer writes to Modi’s mother


ഡെല്‍ഹിയിലെ തണുപ്പില്‍ തണുത്തുവിറച്ച് സമരം ചെയ്യുന്ന ആയിരിക്കണക്കിന് കര്‍ഷകരെ അമ്മക്ക് സഹായിക്കാനാവുമെന്നും കര്‍ഷകനായ ഹര്‍പ്രീത് സിംഗ് കത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കത്ത് പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെന്നിന് ഹര്‍പ്രീത് സിംഗ് അയച്ചു. പൊലീസ് വിട്ടയച്ച ഹര്‍പ്രീത് സിംഗിന് ഫിറോസ് പൂരില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

Keywords: News, National, India, Punjab, Prime Minister, Narendra Modi, Mother, Farmers, Letter, Help, Protest, Protesters, PM won’t refuse you, Punjab farmer writes to Modi’s mother

Post a Comment