Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ 6 ദിവസം കൊണ്ട് വാക്സിന്‍ സ്വീകരിച്ചത് 10 ലക്ഷം പേര്‍; ബ്രിടനേയും യുഎസിനേയും മറികടന്ന് രാജ്യം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Health,Health and Fitness,Export,National,
ന്യൂഡെല്‍ഹി: (www.kvartha.com 24.01.2021) ഇന്ത്യയില്‍ ആറു ദിവസം കൊണ്ട് വാക്സിന്‍ സ്വീകരിച്ചത് പത്തു ലക്ഷം പേരെന്ന് ആരോഗ്യമന്ത്രാലയം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വാക്സിനെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

യുകെ പത്തു ലക്ഷം പേര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ 18 ദിവസമാണെടുത്തത്. അമേരിക്ക പത്തു ദിവസവുമെടുത്തു. എന്നാല്‍ വെറും ആറു ദിവസംകൊണ്ടാണ് ഇന്ത്യ പത്തു ലക്ഷം പേര്‍ക്ക് വാക്സിന്‍ കുത്തിവെപ്പെടുത്തത്. ജനുവരി 24 ന് രാവിലെ എട്ടു മണി വരെ 15,82,201 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,512 സെക്ഷനുകളിലായി 1,91,609 പേര്‍ വാക്സിനേഷന്‍ നല്‍കി.
One million COVID-19 vaccine doses administered in India in just 6 days: Health ministry, New Delhi, News, Health, Health and Fitness, Export, National

ഇതുവരെ 27,920 സെക്ഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്. ഇതുവരെ വാക്സിനായി ഇന്ത്യയെ 92 രാജ്യങ്ങള്‍ സമീപിച്ചിട്ടുണ്ട്. മൊറോക്കോയിലേക്കും ബ്രസീലിലേക്കും വാക്സിന്‍ കയറ്റി അയച്ചിരുന്നു. ഇന്ത്യയോട് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയും ലോകാരോഗ്യ സംഘടന മേധാവിയും രംഗത്തെത്തിയിരുന്നു.

Keywords: One million COVID-19 vaccine doses administered in India in just 6 days: Health ministry, New Delhi, News, Health, Health and Fitness, Export, National.

Post a Comment