ഒമാന്‍ കിരീടാവകാശിയായി സുൽത്വാൻ ഹൈതം ബിന്‍ ത്വാരിഖിന്റെ മൂത്ത മകന്‍ സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം


മസ്‌കറ്റ്: (www.kvartha.com 13.01.2021) ഒമാന്റെ കിരീടാവകാശിയായി ഭരണാധികാരി സുൽത്വാൻ ഹൈതം ബിന്‍ ത്വാരിഖിന്റെ മൂത്ത മകന്‍ സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിനെ നിശ്ചയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. 

News, World, Gulf, Muscat, Oman, Oman’s Sultan Haitham Reportedly Names Son As Crown Prince, One Year After Taking Over Country


സുല്‍ത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടര്‍ച്ചാവകാശിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍.

സുൽത്വാൻ ഖാബൂസിന്റെ ഭരണകാലയളവില്‍ കിരീടാവകാശി ഇല്ലായിരുന്നു. ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്.

Keywords: News, World, Gulf, Muscat, Oman, Oman’s Sultan Haitham Reportedly Names Son As Crown Prince, One Year After Taking Over Country

Post a Comment

Previous Post Next Post