Follow KVARTHA on Google news Follow Us!
ad

9 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന News, World, Sri Lanka, Navy, Arrested, Arrest, Fishermen
രാമേശ്വരം: (www.kvartha.com 10.01.2021) ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപോര്‍ടുകളുണ്ട്. നെടുന്‍തീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. 

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന് സമീപമാണ് സംഭവം. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും ആരോപണമുണ്ട്. ശ്രീലങ്കന്‍ നാവിക സേനയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

News, World, Sri Lanka, Navy, Arrested, Arrest, Fishermen, Nine Indian Fishermen, One Boat Captured By Sri Lankan Navy

Keywords: News, World, Sri Lanka, Navy, Arrested, Arrest, Fishermen, Nine Indian Fishermen, One Boat Captured By Sri Lankan Navy

Post a Comment