പെണ്‍കുട്ടികളുടെ ദിനത്തില്‍ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി 20 കാരി സൃഷ്ടി ഗോസ്വാമി

ഹരിദ്വാര്‍: (www.kvartha.com 24.01.2021) പെണ്‍കുട്ടികളുടെ ദിനത്തില്‍ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി ഹരിദ്വാറില്‍ നിന്നുള്ള 20കാരി സൃഷ്ടി ഗോസ്വാമി. ദേശീയ പെണ്‍കുട്ടികളുടെ ദിനത്തോട് അനുബന്ധിച്ചാണ് ഉത്തരാഖണ്ഡിന്റെ ഒറ്റദിന മുഖ്യമന്ത്രിയായി സൃഷ്ടി ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നേരത്തെ ഒറ്റദിന മുഖ്യമന്ത്രിക്കുള്ള നീക്കത്തിന് അനുമതി നല്‍കിയിരുന്നു.

ഉത്തരാഖണ്ഡിന്റെ ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു വരികയാണ് സൃഷ്ടി. ഞായറാഴ്ച സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതലയും സൃഷ്ടിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തില്‍ മുഖ്യമന്ത്രിയായി സൃഷ്ടി പങ്കെടുത്തിരുന്നു.

2018ലാണ് ബാല വിദാന്‍ സഭയുടെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമി തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ബാല വിദാന്‍ സഭയില്‍ മുഖ്യമന്ത്രി പദം. ദ്വാലത്പൂര്‍ ഗ്രാമത്തിനെ പ്രതിനിധീകരിച്ചാണ് സൃഷ്ടി ബാല വിദാന്‍ സഭയില്‍ അംഗമായിരിക്കുന്നത്.National Girl Child Day: Srishti Goswami is Uttarakhand CM for one day, News, Politics, Girl, Chief Minister, Student, Parents, National, Lifestyle & Fashion

ഹരിദ്വാറിലെ സാധാരണ കുടുംബത്തില്‍ നിന്നുമാണ് സംസ്ഥാനത്തിന്റെ പരമോന്നത പദവിയിലേക്കുള്ള സൃഷ്ടിയുടെ വരവ്. പിതാവ് പ്രവീണ്‍ ഗോസ്വാമിക്ക് പലചരക്ക് കടയും മാതാവ് സുധ ഗോസ്വാമി വീട്ടമ്മയുമാണ്. ഇരുവരും മകളെ ഒരുദിവസത്തേക്ക് മുഖ്യമന്ത്രിയാക്കിയതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ചു. ബിഎസ്എം പിജി കോളജില്‍ കൃഷിയില്‍ ബിരുദ വിദ്യാര്‍ഥിയാണ് സൃഷ്ടി. ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പെണ്‍കുട്ടികളുടെ ദിനത്തില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

ജനുവരി 24 ന് ദേശീയ പെണ്‍കുട്ടികളുടെ ദിനത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അഞ്ച് മിനിറ്റ് നേരം തന്നോട് സംസാരിക്കും. ഈ അവസരത്തില്‍ പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചും പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ഞാന്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സൃഷ്ടി ഗോസ്വാമി പറഞ്ഞു.

മദര്‍ തെരേസയും ഹരിദ്വാറില്‍ നിന്നുള്ള ദേശീയ ഹോക്കി ടീം കളിക്കാരിയുമായ വന്ദന കതാരിയയുമാണ് ഗോസ്വാമിയുടെ റോള്‍ മോഡലുകള്‍.

Keywords: National Girl Child Day: Srishti Goswami is Uttarakhand CM for one day, News, Politics, Girl, Chief Minister, Student, Parents, National, Lifestyle & Fashion.

Post a Comment

Previous Post Next Post