ഓടിക്കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്നു

പാപ്പിനിശ്ശേരി: (www.kvartha.com 12.01.2021) ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപം വ്യാപാരിയായ പി പി ഷരീക്കിനു (32) പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30ന് ദേശീയപാത കെ എസ് ടി പി റോഡ് ജംക്ഷനു സമീപമാണ് അപകടം. Mobile phone explodes while running; The out-of-control autorickshaw crashed into a power pole, Kannur, News, Local News, Mobile Phone, Auto & Vehicles, Auto Driver, Injured, Accident, Kerala

മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണമായും കത്തിക്കരിഞ്ഞു. കണ്ണൂരിലേക്കു സാധനങ്ങളെടുക്കാന്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ടു. ഇതോടെ ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ ഇടിച്ചു തകര്‍ന്ന വൈദ്യുതി തൂണിന് കെ എസ് ഇ ബി അധികൃതര്‍ വ്യാപാരിയില്‍ നിന്നു പിഴ ഈടാക്കി.

Keywords: Mobile phone explodes while running; The out-of-control autorickshaw crashed into a power pole, Kannur, News, Local News, Mobile Phone, Auto & Vehicles, Auto Driver, Injured, Accident, Kerala.

Post a Comment

Previous Post Next Post