Follow KVARTHA on Google news Follow Us!
ad

മെലാനിയ വിമാനം കയറിയത് ഒരു വസ്ത്രത്തില്‍; ഇറങ്ങിയത് മറ്റൊരു വസ്ത്രത്തില്‍; വില 2.07 ലക്ഷം രൂപ; ചര്‍ചയായി വസ്ത്രധാരണം

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, Washington,News,Politics,Trending,Donald-Trump,World,
വാഷിങ്ടണ്‍: (www.kvartha.com 22.01.2021) അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരാരോഹണ ചടങ്ങിന് കാത്തുനില്‍ക്കാതെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത് ഏറെ ചര്‍ചയായിരുന്നു. ജനുവരി 21ന് ചടങ്ങുകള്‍ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ഔദ്യോഗിക വിമാനത്തില്‍ ഇരുവരും ഫ്ളോറിഡയിലേക്ക് തിരിച്ചത്. 

എന്നിരുന്നാലും ജോ ബിഡെന്‍, കമല ഹാരിസ് എന്നിവര്‍ അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്തു. 152 വര്‍ഷത്തിനുള്ളില്‍ നിയുക്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് പങ്കെടുക്കാത്ത ആദ്യത്തെ പ്രസിഡന്റും പ്രഥമ വനിതയുമാണ് ട്രംപും മെലാനിയയും. നേരത്തെ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു.Melania Trump in Rs 2.7 lakh dress arrives in Florida after White House farewell,  Washington, News, Politics, Trending, Donald-Trump, World
പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന വേളയില്‍ മെലാനിയ ധരിച്ച വസ്ത്രം യുഎസ് മാധ്യമങ്ങള്‍ ഏറെ ചര്‍ച ചെയ്തിരുന്നു. വാഷിങ്ടണില്‍ നിന്ന് പുറപ്പെടുമ്പോള്‍ ധരിച്ച സ്യൂട്ടായിരുന്നില്ല അവര്‍ ആ സമയത്ത് ധരിച്ചിരുന്നത്. ഫ്ളോറിഡയില്‍ എത്തുമ്പോള്‍ ലോങ് പ്രിന്റഡ് സില്‍ക്ക് ഡ്രസായിരുന്നു അവരുടെ വേഷം.

ലക്ഷ്വറി ഫാഷന്‍ സ്ഥാപനമായ ഗൂച്ചിയുടെ ഈ പട്ടുടുപ്പിന്റെ വില 3,700 യുഎസ് ഡോളറാണ്. ഏകദേശം 2,70,375 രൂപ. കാലില്‍ ധരിച്ച റോജര്‍ വിവിയര്‍ ചെരുപ്പിന് വില 625 ഡോളറും, 45,670 ഇന്ത്യന്‍ രൂപ.


വൈറ്റ് ഹൗസില്‍ നിന്ന് പോകുന്ന വേളയില്‍ കറുത്ത പെന്‍സില്‍ സ്‌കര്‍ട്ടാണ് മെലാനിയ ധരിച്ചിരുന്നത്. കാലില്‍ ക്രിസ്റ്റിയന്‍ ലുബോട്ടിന്‍ ഹൈ ഹീല്‍ഡ് ചെരുപ്പും കൈയില്‍ ബിര്‍കിന്‍ ബാഗും.

ഫ്ളോറിഡ പാം ബീച്ചിലെ മാറ ലാഗോ റിസോര്‍ട്ടിലാണ് നിലവില്‍ ട്രംപും മെലാനിയയുമുള്ളത്. പോകുന്ന വഴിയില്‍ അനുയായികളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചാണ് ട്രംപ് റിസോര്‍ട്ടിലെത്തിയത്.

Melania Trump in Rs 2.7 lakh dress arrives in Florida after White House farewell,  Washington, News, Politics, Trending, Donald-Trump, World

Keywords: Melania Trump in Rs 2.7 lakh dress arrives in Florida after White House farewell,  Washington, News, Politics, Trending, Donald-Trump, World.

Post a Comment