Follow KVARTHA on Google news Follow Us!
ad

വിജയ് ചിത്രം മാസ്റ്ററിന് കേരളത്തില്‍ വന്‍ വരവേല്‍പ്; 7 ദിവസം കൊണ്ട് നേടിയത് 9 കോടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Cinema,Theater,Released,Director,Vijay,Kerala,
കൊച്ചി: (www.kvartha.com 18.01.2021) നീണ്ട ഇടവേളക്ക് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ജനുവരി 13നാണ് കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്തത്. കേരള പ്രൊഡ്യൂസേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ഏഴ് ദിവസം കൊണ്ട് മാസ്റ്റര്‍ നേടിയത് ഒമ്പതു കോടിയിലധികമാണ്. 50 ശതമാനം സീറ്റിങ്ങ് കപ്പാസിറ്റിയില്‍ 1300 ല്‍ പരം സ്‌ക്രീനുകളില്‍ മാത്രമാണ് മാസ്റ്റര്‍ റിലീസ് ചെയ്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വിജയുടെ മാസ് ചിത്രം മാസ്റ്റര്‍ മെഗാ ഹിറ്റിലേക്ക് കുതിച്ചിരിക്കുന്നു എന്ന് കേരള ബോക്‌സ് ഓഫീസും ട്വീറ്റ് ചെയ്തിരുന്നു.'Master' box office collection: Vijay's film surpasses the Rs 9 crore mark in just 7 days with 50% occupancy, Kochi, News, Cinema, Theater, Released, Director, Vijay, Kerala

കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍. വിജയ്, വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കോവിഡ് കാരണം റിലീസ് വൈകിപ്പോയ ചിത്രം തിയേറ്റര്‍ റിലീസായി മാത്രമേ പ്രേക്ഷകരിലേക്ക് എത്തുകയുള്ളുവെന്ന് നടന്‍ വിജയ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊങ്കല്‍ റിലീസായി മാസ്റ്റര്‍ പ്രേക്ഷകരിലേക്കെത്തി. എല്ലാ ബോക്‌സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് മാസ്റ്റര്‍ നടത്തിയിരിക്കുന്നത്. ചിത്രം 100 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.

Keywords: 'Master' box office collection: Vijay's film surpasses the Rs 9 crore mark in just 7 days with 50% occupancy, Kochi, News, Cinema, Theater, Released, Director, Vijay, Kerala.

Post a Comment