ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍


കായംകുളം: (www.kvartha.com 07.01.2021) ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വനിതാ ശിശുക്ഷേമ വകുപ്പില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് കൊക്കോട്ടേല ശ്രീലത മന്ദിരത്തില്‍ സന്തോഷ്(അനി  40) ആണ് അറസ്റ്റിലായത്. കൃഷ്ണപുരം സ്വദേശിയായ യുവാവില്‍ നിന്നാണ് പണം തട്ടിയത്.

News, Kerala, State, Job, Fraud, Police, Arrested, Man arrested for extorting money from young man


ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. വാട്ടര്‍ അതോറിറ്റി, സാമൂഹിക ക്ഷേമ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ സന്തോഷ് വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Job, Fraud, Police, Arrested, Man arrested for extorting money from young man

Post a Comment

Previous Post Next Post