Follow KVARTHA on Google news Follow Us!
ad

ഇതൊരു പാര്‍ടി പരിപാടിയല്ല, സര്‍ക്കാര്‍ നടത്തുന്ന ചടങ്ങാണ്, എന്നെ വിളിച്ചുവരുത്തി അപമാനിക്കരുത്; പ്രധാനമന്ത്രിയുമൊത്തുള്ള വേദിയില്‍ നിന്നും മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Kolkata,News,Politics,BJP,West Bengal,Mamata Banerjee,Protesters,National,
കൊല്‍ക്കത്ത: (www.kvartha.com 23.01.2021) നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷിക ദിനമായ ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച 'പരാക്രം ദിവസ്' ആഘോഷ വേദിയില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. യോഗത്തിനിടെ ബിജെപി അനുകൂല മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ മുഴക്കിയതോടെയാണ് കോപാകുലയായി മമത വേദി വിട്ടത്.Mamata Banerjee refuses to speak amid chants of 'Jai Shri Ram' at Netaji event in Kolkata, Kolkata, News, Politics, BJP, West Bengal, Mamata Banerjee, Protesters, National
ഇതൊരു പാര്‍ടി പരിപാടിയല്ല. ഇത് സര്‍ക്കാര്‍ നടത്തുന്ന ചടങ്ങാണ്. എല്ലാതരം രാഷ്ട്രീയ പാര്‍ടികളും ജനങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിന് അല്‍പം അന്തസ് വേണം. എന്നെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഇതില്‍ പ്രതിഷേധിച്ച് ഈ ചടങ്ങില്‍ ഞാന്‍ പ്രസംഗിക്കില്ല.' പ്രതിഷേധം അറിയിച്ച ശേഷം മമത വേദിവിട്ടു.

കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയലില്‍ പരിപാടി സംഘടിപ്പിച്ചതിന് മമത ആദ്യം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും നന്ദി അറിയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു മമതയുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും.

കേരളത്തിനൊപ്പം ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ നേരിടേണ്ടിവരുന്ന മുഖ്യ എതിരാളി ബിജെപിയാണ്. മുന്‍ മന്ത്രി സുവേന്ദി അധികാരി ഉള്‍പെടെ ഏറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കാള്‍ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്.

നിലവില്‍ ബിജെപി ഭരണം നടത്തുന്ന ആസാമില്‍ ഭരണം തുടരുന്നതിനും ബംഗാളില്‍ ഭരണം പിടിക്കാനും അരയും തലയും മുറുക്കി ബിജെപി ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുനൂറിലേറെ സീറ്റുകള്‍ ബിജെപി നേടുമെന്ന് മുന്‍പ് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു.

Keywords: Mamata Banerjee refuses to speak amid chants of 'Jai Shri Ram' at Netaji event in Kolkata, Kolkata, News, Politics, BJP, West Bengal, Mamata Banerjee, Protesters, National.

Post a Comment