Follow KVARTHA on Google news Follow Us!
ad

മലബാര്‍ എക്‌സ്പ്രസിലെ തീപിടുത്തം; കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Train,Fire,Passengers,Suspension,kasaragod,Kerala,

തിരുവനന്തപുരം: (www.kvartha.com 17.01.2021) മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ഡിവിഷന്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ 7.45 മണിയോടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തു. അരമണിക്കൂറിനുള്ളില്‍ തന്നെ തീയണക്കാന്‍ കഴിഞ്ഞു. 

Malabar Express fire; Parcel officer at Kasaragod station has been suspended, Thiruvananthapuram, News, Train, Fire, Passengers, Suspension, Kasaragod, Kerala

തീപിടുത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

Keywords: Malabar Express fire; Parcel officer at Kasaragod station has been suspended, Thiruvananthapuram, News, Train, Fire, Passengers, Suspension, Kasaragod, Kerala.

إرسال تعليق