എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ ഏപ്രില്‍ 7ന്; ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: (www.kvartha.com 30.01.2021) 2020-21 അകാദമിക് വര്‍ഷത്തെ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷ ഏപ്രില്‍ 7ന് നടത്തും. വിശദമായ ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും. 

ഭാഷ, ഗണിതം, പരിസര പഠനം വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ അറിവും പ്രയോഗ പാടവവുമാണ് ഈ പരീക്ഷയില്‍ വിലയിരുത്തിയിരുന്നത്.

News, Kerala, State, Thiruvananthapuram, Education, Students, Examination, LSS and USS exams on April 7


സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന നിശ്ചിത യോഗ്യതയുളള ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ പരീക്ഷ എഴുതാന്‍ പോകുന്നത്. കേരളത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷ കൂടിയാണിത്. 

കേരളത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ലോവര്‍, അപര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ് പരീക്ഷകളാണ് എല്‍എസ്എസ്, യുഎസ്എസ് എന്നിവ.

Keywords: News, Kerala, State, Thiruvananthapuram, Education, Students, Examination, LSS and USS exams on April 7

Post a Comment

Previous Post Next Post