Follow KVARTHA on Google news Follow Us!
ad

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി ബി ഐ അന്വേഷണം തുടരും; സര്‍ക്കാരിന്റെ ഹര്‍ജി ഹൈകോടതി തള്ളി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,High Court of Kerala,CBI,Probe,Trending,Kerala,
കൊച്ചി: (www.kvartha.com 12.01.2021) വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുണിടാക്കും നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണം തുടരും. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈകോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
LIFE Mission project: Kerala High Court rejects plea of CEO against CBI probe, Kochi, News, High Court of Kerala, CBI, Probe, Trending, Kerala
ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെതിരെയുള്ളയുള്ള അന്വേഷണത്തിന് നിലവില്‍ ഉണ്ടായിരുന്ന അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി സോമരാജന്റെ ഉത്തരവ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.

കേസില്‍ തുടര്‍നടപടികള്‍ ഹൈകോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

Keywords: LIFE Mission project: Kerala High Court rejects plea of CEO against CBI probe, Kochi, News, High Court of Kerala, CBI, Probe, Trending, Kerala.





Post a Comment