Follow KVARTHA on Google news Follow Us!
ad

ഡോളര്‍ കടത്തുകേസില്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം; ചോദ്യം ചെയ്യല്‍ സഭാസമ്മേളനത്തിന് ശേഷം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Gold,Smuggling,Kerala,Trending,
തിരുവനന്തപുരം: (www.kvartha.com 10.01.2021) ഒടുവില്‍ ഡോളര്‍ കടത്തുകേസില്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി വിജയകുമാറാണ് നിയമോപദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭാസമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യും എന്നാണ് ലഭ്യമായ വിവരം. 

സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉപദേശം നല്‍കിയ സാഹചര്യത്തിലാണിത്. കഴിഞ്ഞദിവസം സ്പീകറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ സ്പീകറിലേക്കും നീളുന്നത്. Legal advice to Customs to question Speaker P Sriramakrishnan in dollar smuggling case; Interrogation After assembly  meeting, Thiruvananthapuram, News, Politics, Gold, Smuggling, Kerala, Trending
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണ് ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീകര്‍ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഇരുവരും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും സ്പീകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

എന്നാല്‍ ഏതെങ്കിലും തരത്തില്‍ താന്‍ അഴിമതി നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നായിരുന്നു സ്പീകര്‍ ഇതിനോട് പ്രതികരിച്ചത്.

Keywords: Legal advice to Customs to question Speaker P Sriramakrishnan in dollar smuggling case; Interrogation After assembly  meeting, Thiruvananthapuram, News, Politics, Gold, Smuggling, Kerala, Trending.

Post a Comment