കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഓടിയ 2വയസുകാരന്‍ ദേശീയപാതയ്ക്ക് നടുവില്‍; ബസ് ബ്രേകിട്ടു നിന്നതോടെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


പാറശാല: (www.kvartha.com 31.01.2021) കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഒന്നുമറിയാതെ ഓടിയ 2വയസുകാരന്‍ എത്തിയത് ദേശീയപാതയ്ക്ക് നടുവില്‍. കുട്ടിക്ക് 2 മീറ്റര്‍ അപ്പുറം ബസ് ബ്രേകിട്ടു നിന്നതിനാല്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്ഷനു സമീപത്തെ സൈകിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. 

News, Kerala, State, Child, Escaped, Bus, Bike, Vehicles, Kid in the road before KSRTC bus


സൈകിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു. ഈസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് ബ്രേകിട്ട് നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈകും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി. നേരിയ വ്യത്യാസത്തിലാണ് അപായമൊന്നും സംഭവികാതെ കുഞ്ഞ് രക്ഷപ്പെട്ടത്. 

Keywords: News, Kerala, State, Child, Escaped, Bus, Bike, Vehicles, Kid in the road before KSRTC bus

Post a Comment

Previous Post Next Post