Follow KVARTHA on Google news Follow Us!
ad

റിപബ്ലിക് ദിനത്തില്‍ കര്‍ണാടകയിലും കര്‍ഷകരുടെ വന്‍ ട്രാക്ടര്‍ റാലി

Law, Rally, Republic Day, Karnataka farmers plan massive tractor rally in Bengaluru on Republic Day #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ബെംഗളൂരു: (www.kvartha.com 22.01.2021) കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളിയതിന് പിന്നാലെ റിപബ്ലിക് ദിനത്തില്‍ കര്‍ണാടകയിലും വന്‍ ട്രാക്ടര്‍ റാലിക്ക ആസൂത്രണം ചെയ്യുന്നു. ബെംഗളുരുവില്‍ ആയിരക്കണക്കിന് കര്‍ഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കര്‍ണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്. സംഘടനാ നേതാവ്  കോഡിഹള്ളി ചന്ദ്രശേഖറാണ് റിപബ്ലിക് ദിനത്തില്‍ ബെംഗളൂരുവില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്.

News, National, India, Bangalore, Farmers, Protest, Protesters, Law, Rally, Republic Day, Karnataka farmers plan massive tractor rally in Bengaluru on Republic Day


കേന്ദ്ര സര്‍കാര്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശവും കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. സമരം നിര്‍ത്തുകയാണെങ്കില്‍ ഒന്നരവര്‍ഷത്തോളം നിയമങ്ങള്‍ മരവിപ്പിക്കും, കര്‍ഷകരും സര്‍കാര്‍ പ്രതിനിധികളും ചേര്‍ന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഇവ രണ്ടും കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം തള്ളുകയായിരുന്നു. 

സമരം ശക്തമായി തുടരുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമം ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

Keywords: News, National, India, Bangalore, Farmers, Protest, Protesters, Law, Rally, Republic Day, Karnataka farmers plan massive tractor rally in Bengaluru on Republic Day

Post a Comment