Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി ജേക്കബ് തോമസ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് മുന്‍ ഡിജിപി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,Assembly Election,NDA,LDF,Kerala,
കൊച്ചി: (www.kvartha.com 14.01.2021) തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നല്‍കി. ഇക്കുറി മത്സരരംഗത്ത് ഇറങ്ങാന്‍ തനിക്കൊരു തടസ്സവുമില്ലെന്നും മനസ്സില്‍ ഉള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. 

കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാര്‍ഥിയായാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി എന്‍ഡിഎയുടെ ഭാഗമായാവും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതാണ് തനിക്ക് മത്സരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ ഇരിങ്ങാലക്കുട എന്നത് തന്റെ മനസ്സിലുള്ള ആഗ്രഹം മാത്രമാണെന്നും പാര്‍ട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.Jacob Thomas likely to contest as NDA Candidate in Irinjalakuda, Kochi, News, Politics, Assembly Election, NDA, LDF, Kerala

അതേസമയം നാല് മാസം കൂടി നന്നായി ഭരിച്ചാല്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു പറയാനും ജേക്കബ് തോമസ് മടികാട്ടിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല ആയിരുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. അത്തരത്തിലുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ ഭരണ തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

മറ്റ് മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശ്രദ്ധചെലുത്തിയാല്‍ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. കിറ്റും ക്ഷേമ പെന്‍ഷനും ജനങ്ങളുടെ പണമാണെങ്കിലും സര്‍ക്കാരിന്റെ മുഖം മാറ്റി. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Keywords: Jacob Thomas likely to contest as NDA Candidate in Irinjalakuda, Kochi, News, Politics, Assembly Election, NDA, LDF, Kerala.

Post a Comment