മേനി പ്രദര്‍ശിപ്പിച്ച് എത്തുന്ന യാത്രക്കാരെ പൈലറ്റിന് ഇഷ്ടമല്ല; യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് യുവതിയോട് ജീവനക്കാരി; ഒടുവില്‍ സംഭവിച്ചത്!

കാന്‍ബെറ: (www.kvartha.com 16.01.2021) മേനി പ്രദര്‍ശിപ്പിച്ച് എത്തുന്ന യാത്രക്കാരെ പൈലറ്റിന് ഇഷ്ടമല്ല, അതുകൊണ്ടുതന്നെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് യുവതിയോട് ജീവനക്കാരി. ഓസ്ട്രേലിയന്‍ സ്വദേശിയായ കാതറിന്‍ ബാംപ്ടണ്‍ (23) ആണ് വിര്‍ജിന്‍ ഓസ്ട്രേലിയ വിമാനക്കമ്പനിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. സംഭവത്തെ കുറിച്ച് കാതറിന്‍ പറയുന്നത്;

യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സ്ഥലത്ത് വിമാനം പുറപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഈ സമയം ഒരു ജീവനക്കാരി തന്റെ അടുത്തെത്തി ഇക്കാര്യം പറഞ്ഞു. എന്റെ വസ്ത്രം പൈലറ്റിന് ഇഷ്ടമായില്ല. അതിനാല്‍ നിങ്ങളെ വിമാനത്തില്‍ കയറ്റാന്‍ അവര്‍ സമ്മതിക്കില്ല.‘It was so embarrassing’: Woman told to change before Virgin flight for showing ‘too much skin’, Australia, News, Flight, Passenger, Woman, Allegation, Complaint, World
വസ്ത്രധാരണത്തിന്റെ പേരില്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റാത്ത നിരവധി സംഭവങ്ങള്‍ഉണ്ടായിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് അനുവദിക്കില്ല എന്നാണ് പല വിമാനക്കമ്പനികളും വ്യക്തമാക്കുന്നത്. ചില വിമാനക്കമ്പനികള്‍ ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ സംഭവം.

അഡ്ലെയ്ഡില്‍ നിന്ന് ഗോള്‍ഡ് കോസ്റ്റിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയപ്പോഴാണ് ജീവനക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് യുവതി വ്യക്തമാക്കുന്നു. തന്റെ വസ്ത്രം മോശമാണെന്ന് പറഞ്ഞ് ജീവനക്കാരി തന്നെ അപമാനിച്ചു. ഉച്ചത്തിലാണ് അവര്‍ സംസാരിച്ചത്. സമീപത്ത് ഇരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംഭാഷണം വ്യക്തമായി കേട്ടു. വിമാനത്തില്‍ കയറണമെങ്കില്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാറ്റി മറ്റൊരു ടോപ്പ് ധരിക്കണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടു.

നേര്‍ത്ത വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ ശരീരം കാണാം എന്നായിരുന്നു അവര്‍ പറഞ്ഞത്. ഈ സമയം അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ മാത്രം ശ്രദ്ധിക്കുകയായിരുന്നു. കടുത്ത അപമാനമാണ് വിമാനത്താവളത്തില്‍ നിന്ന് തനിക്കുണ്ടായത്. ഞെട്ടലും ലജ്ജയും ഉണ്ടാക്കുന്ന അനുഭവമായിരുന്നു ഇതെന്നും കാതറിന്‍ വ്യക്തമാക്കിയതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

തുടര്‍ന്ന് ജാക്കറ്റ് ധരിച്ചാണ് വിമാനത്തില്‍ കയറിയതെന്ന് കാതറില്‍ പറഞ്ഞു. തന്റെ വസ്ത്രത്തിന് എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ ജീവനക്കാരി നല്‍കിയ മറുപടി അതിശയിപ്പിക്കുന്നതായിരുന്നു. മേനി പ്രദര്‍ശിപ്പിച്ച് എത്തുന്ന യാത്രക്കാരെ പൈലറ്റിന് ഇഷ്ടമല്ല എന്നാണ് അവര്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനിയും പൈലറ്റും തന്നോട് മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടതായി
ഓസ്ട്രേലിയ വക്താവ് അറിയിച്ചതായി 'ദ സണ്‍' റിപോര്‍ട്ട് ചെയ്തു.

' എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. ആരോപണം ഉന്നയിച്ച യുവതിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. വിമാനത്തിലെ യാത്രക്കാര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള വിവരങ്ങള്‍ ഞങ്ങള്‍ മുന്‍പും പങ്കുവച്ചിട്ടുണ്ട്. മറ്റ് വിമാനങ്ങളിലേത് പോലെ തന്നെ ഇവിടെയും വസ്ത്രധാരണത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. നിലവിലെ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷിക്കുന്നുണ്ട്'- എന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ വെയിസ്റ്റഡ് ട്രൗസറും ഹൈ നെക്കഡ് ഹാള്‍ട്ടര്‍ ടോപ്പുമാണ് കാതറിന്‍ ധരിച്ചിരുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ വിമാനത്തില്‍ നിന്നും മോശം അനുഭവം നേരിട്ടെന്ന പരാതി മുന്‍പും ഉയര്‍ന്നുവന്നിരുന്നു. സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തുവരുന്നത്. 2019ല്‍ ഒരു സ്ത്രീയെ ഈസി ജെറ്റ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു. യാത്രക്കാരുടെ വസ്ത്രധാരണത്തില്‍ ഓരോ വിമാനക്കമ്പനികള്‍ക്കും അവരുടേതായ നിര്‍ദേശങ്ങളുണ്ട്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനക്കമ്പനികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്.

‘It was so embarrassing’: Woman told to change before Virgin flight for showing ‘too much skin’, Australia, News, Flight, Passenger, Woman, Allegation, Complaint, World

Keywords: ‘It was so embarrassing’: Woman told to change before Virgin flight for showing ‘too much skin’, Australia, News, Flight, Passenger, Woman, Allegation, Complaint, World.

Post a Comment

Previous Post Next Post