Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഡെല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ 2 ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ച് കേന്ദ്രസര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Farmers,Protesters,Internet,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.01.2021) കേന്ദ്രസര്‍കാര്‍ പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക് താല്‍കാലികമായി വിച്ഛേദിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.Internet Suspended For 2 Days At Delhi's Borders Amid Farmers' Protest, New Delhi, News, Politics, Farmers, Protesters, Internet, Trending, National

സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലും ഡെല്‍ഹിയിലെ സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മണി മുതല്‍ ജനുവരി 31 ന് 11 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍കാലികമായി വിച്ഛേദിക്കുന്നതായി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഹരിയാന സര്‍കാര്‍ വെള്ളിയാഴ്ച 17 ജില്ലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വൈകുന്നേരം അഞ്ചു മണി വരെ വിച്ഛേദിച്ചിരുന്നു.

സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള സര്‍കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഡെല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടാന്‍ സര്‍കാര്‍ നടപടി സ്വീകരിച്ചിരുന്നു.

Keywords: Internet Suspended For 2 Days At Delhi's Borders Amid Farmers' Protest, New Delhi, News, Politics, Farmers, Protesters, Internet, Trending, National.

Post a Comment