Follow KVARTHA on Google news Follow Us!
ad

ഇന്തോനീഷ്യയിലെ സുലവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം; മരണം 56 ആയി, രണ്ട് ദിവസത്തിന് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുന്നു

Death, Injured, Indonesia quake toll hits 56 as rescuers race to find survivors #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

സുലവേസി: (www.kvartha.com 17.01.2021) ഇന്തോനീഷ്യയിലെ സുലവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുന്നു. എത്ര പേരാണ് ഇനിയും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ടുകള്‍. 

News, World, Indonesia, Earth Quake, Death, Injured, Indonesia quake toll hits 56 as rescuers race to find survivors


സുലവേസിയിലെ മാമുജുവാണ് ഭൂകമ്പത്തില്‍ ഏറ്റവും ബാധിക്കപ്പെട്ട പ്രദേശം. ആശുപത്രിയും ഷോപിംഗ് മാളുകളും തുടങ്ങി ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 15,000ത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറിയതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. 

അതേസമയം പരിസരപ്രദേശങ്ങളിലുള്ളവരും വീണ്ടും ഭൂമികുലുക്കമുണ്ടാകുന്ന പേടിയില്‍ മാറിതാമസിക്കുന്നുണ്ട്. ചിലര്‍ മലമുകളിലേക്കും മറ്റു ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറിയിരിക്കുന്നത്.

Keywords: News, World, Indonesia, Earth Quake, Death, Injured, Indonesia quake toll hits 56 as rescuers race to find survivors

Post a Comment