സംസ്ഥാനത്ത് സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയായി

കൊച്ചി: (www.kvartha.com 07.01.2021) സംസ്ഥാനത്ത് സ്വര്‍ണ വില പവന് 400 രൂപ കുറഞ്ഞ് 38,000 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4750 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ ഏറ്റവും വലിയ വില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. In the state, gold price fell by Rs 400 to Rs 38,000 per sovereign, Kochi, News, Gold, Gold Price, Business, Kerala

അതേ സമയം രാജ്യത്തെ മുഴുവന്‍ ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തി(Prevention of Money Laundering Act-PMLA)ല്‍ കൊണ്ടു വരുമെന്ന ഉത്തരവ് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. 2020 ഡിസംബര്‍ 28 മുതലുള്ള ജൂവലറി ഇടപാടുകള്‍ പി എം എല്‍ എ യുടെ കീഴില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം ഉത്തരവ് ഇറക്കിയത്

Keywords: In the state, gold price fell by Rs 400 to Rs 38,000 per sovereign, Kochi, News, Gold, Gold Price, Business, Kerala.

Post a Comment

Previous Post Next Post