Follow KVARTHA on Google news Follow Us!
ad

ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കരണത്തടിച്ച് പെണ്‍കുട്ടി; കാസര്‍കോട് സ്വദേശിയായ പ്രതി പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mangalore,News,Local News,Social Media,kasaragod,Natives,Police,Arrested,National,
മംഗളൂരു: (www.kvartha.com 22.01.2021) ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കരണത്തടിച്ച് പെണ്‍കുട്ടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് രോഷാകുലയായ പെണ്‍കുട്ടി പൊലീസ് കമിഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തടിച്ചത്. പെണ്‍കുട്ടി യുവാവിന്റെ കരണത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.Girl slapped the man who tried to torture her on the bus, Mangalore, News, Local News, Social Media, Kasaragod, Natives, Police, Arrested, National
കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ ഹുസൈന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മംഗളൂരുവിനടുത്തുള്ള പെര്‍ളകട്ട മുതല്‍ പമ്പ് വെല്‍ വരെയാണ് പെണ്‍കുട്ടി യാത്ര ചെയ്തത്.

സഹയാത്രികരോടും ജീവനക്കാരോടും പെണ്‍കുട്ടി യുവാവ് ശല്യം ചെയ്യുന്നത് പരാതിപ്പെട്ടിട്ടും ആരും പ്രതികരിച്ചില്ല. ഒടുവില്‍ ശല്യം ചെയ്യല്‍ അസഹ്യമായതോടെ പെണ്‍കുട്ടി ഹസന്റെ ഫോട്ടോയെടുത്തു. പരിഹാസത്തോടെ ഹസന്‍ ഫോട്ടോക്ക് പോസ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിഹസിക്കുകയും ഫോട്ടോ എടുത്തതിന് നന്ദി പറയുകയും ചെയ്തിട്ടാണ് പ്രതി ബസില്‍ നിന്നിറങ്ങിയത്.

പിന്നീട് പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെ പ്രതിയുടെ ഫോട്ടോ അടക്കം സംഭവം സ്റ്റോറിയാക്കി പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് മംഗളൂരു പൊലീസ് കമിഷണര്‍ ശശികുമാര്‍ പ്രതിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശി ഹസന്‍ പിടിയിലാവുകയായിരുന്നു. ഇയാള്‍ സമാന കേസുകളില്‍ നേരത്തെയും ഉള്‍പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്ന് മംഗളൂരു പൊലീസ് കമിഷണര്‍ പറഞ്ഞു. അതിനര്‍ഥം നിയമം കൈയിലെടുക്കണമെന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ നാല് മണിയോ വൈകിട്ട് പത്തുമണിയോ എന്നതല്ല കാര്യം. നിരവധി ടൂറിസ്റ്റുകളും വിദ്യാര്‍ഥിനികളും യാത്ര ചെയ്യുന്ന മംഗളുരുവില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകരുത്. സംഭവത്തോട് ഉടനടി പ്രതികരിച്ച പെണ്‍കുട്ടി മാതൃകയാണ്. എന്നാല്‍ യാത്രക്കാരുടേയും കണ്ടക്ടറുടേയും നിരുത്തരവാദിത്തം ഭയപ്പെടുത്തുന്നുവെന്നും മംഗളൂരു പൊലീസ് കമിഷണര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടിയെ പൊലീസ് അഭിനന്ദിച്ചു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമിഷണര്‍ 10,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

Girl slapped the man who tried to torture her on the bus, Mangalore, News, Local News, Social Media, Kasaragod, Natives, Police, Arrested, National
Keywords: Girl slapped the man who tried to torture her on the bus, Mangalore, News, Local News, Social Media, Kasaragod, Natives, Police, Arrested, National.

Post a Comment