Follow KVARTHA on Google news Follow Us!
ad

ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ല, ക്രമസമാധാനപ്രശ്‌നങ്ങള്‍ പൊലീസിന്റെ വിഷയമാണെന്നും സുപ്രീംകോടതി

കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി New Delhi, News, National, Police, Supreme Court of India, Farmers
ന്യൂഡെല്‍ഹി: (www.kvartha.com 18.01.2021) കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിയിലേക്ക് നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി പൊലീസാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ പൊലീസിന്റെ വിഷയമാണെന്ന് സുപ്രീംകോടതി അറിയിച്ചു. അത്തരത്തില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ഡെല്‍ഹി പൊലീസിനോട് ചോദിച്ചു.

അതേസമയം അസാധാരണമായൊരു സാഹചര്യമാണ് ഡെല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി എന്ത് ഉത്തരവാണ് ഇറക്കേണ്ടത്. അത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അതിന് എന്തിനാണ് കോടതിയുടെ പ്രത്യേക ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

New Delhi, News, National, Police, Supreme Court of India, Farmers, Farmers’ tractor rally: SC refuses to pass order, says entry into Delhi to be decided by police

രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പ്രതിഷേധം തടസമുണ്ടാക്കും. ഇതിലൂടെ ക്രമസമാധാന നില തകരാനുള്ള സാഹചര്യമുണ്ട്. അത്തരത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കും. അതിനാല്‍ റാലി തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെല്‍ഹി പോലീസ് സുപ്രീംകോടതിയെ സമീപിച്ചത്.

Keywords: New Delhi, News, National, Police, Supreme Court of India, Farmers, Farmers’ tractor rally: SC refuses to pass order, says entry into Delhi to be decided by police

Post a Comment