Follow KVARTHA on Google news Follow Us!
ad

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍കുന്നു; കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ തയാറെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Trending,Farmers,Protesters,Meeting,Prime Minister,Narendra Modi,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.01.2021) കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ സര്‍കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കര്‍ഷകരുടെ ഏതു വിഷയവും ചര്‍ച ചെയ്യാന്‍ സര്‍കാര്‍ തയ്യാറാണെന്നും തുറന്ന സമീപനമാണ് സര്‍കാരിനുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും, പ്രധാനമന്ത്രി പറഞ്ഞു.Farmers protest- Farmers can approach at any time, ready for talks- PM Modi, New Delhi, News, Politics, Trending, Farmers, Protesters, Meeting, Prime Minister, Narendra Modi, National

കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സര്‍കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം നിങ്ങളുടെ അനുയായികളെ അറിയിക്കുക. ചര്‍ചകളിലൂടെ വേണം പ്രശ്നപരിഹാരം ഉണ്ടാക്കാന്‍. നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, പ്രധാന മന്ത്രി പറഞ്ഞു.

അതിനിടെ കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം പി വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

Keywords: Farmers protest- Farmers can approach at any time, ready for talks- PM Modi, New Delhi, News, Politics, Trending, Farmers, Protesters, Meeting, Prime Minister, Narendra Modi, National.

Post a Comment