ഇരട്ട പൗരത്വം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യുഎഇ പൗരത്വം നേടുന്നവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും

ദുബൈ: (www.kvartha.com 31.01.2021) ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യുഎഇ പൗരത്വം നേടുന്നവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതല്‍ മൂന്നു മാസത്തിനുള്ളില്‍ പാസ്‌പോര്‍ടിന്റെ കാലാവധിയും നഷ്ടമാകും.

പിന്നീട് അവര്‍ക്ക് നാട്ടിലേക്ക് വരണമെങ്കില്‍ വിദേശ രാജ്യത്തേക്കു പോകുമ്പോള്‍ ആവശ്യമായ വിസയും മറ്റും വേണ്ടി വരും. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യയില്‍ ഒസിഐ കാര്‍ഡിന് അപേക്ഷിക്കാം. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ എന്ന കാര്‍ഡ് ലഭിച്ചാല്‍ ഇന്ത്യയില്‍ ജീവിതകാലം മുഴുവന്‍ വന്നുപോകാനുള്ള അനുമതി ലഭിക്കും.Expats who acquire UAE citizenship will lose their Indian citizenship, Dubai, News, UAE, Passport, Gulf, World

പൊലീസ് അധികൃതരെയും മറ്റും വരുന്ന വിവരം അറിയിക്കേണ്ട ആവശ്യവുമില്ല. കൃഷിഭൂമിയോ പ്ലാന്റേഷനുകളോ ഒഴികെ താമസത്തിനും വാണിജ്യ ആവശ്യത്തിനും വസ്തുവകകള്‍ വാങ്ങാനും കാര്‍ഡ് ഉടമകള്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും എന്‍ആര്‍ഐകള്‍ക്ക് ഉള്ള അതേ അവകാശങ്ങള്‍ തന്നെ ഇവര്‍ക്കും ഉണ്ട്.

മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് ഹാജരാകാനും കഴിയും. ഒസിഐ കാര്‍ഡുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകളായിത്തന്നെ പരിഗണിക്കും. താമസം സംബന്ധിച്ച തെളിവ് ആവശ്യമായി വന്നാല്‍ താമസിക്കുന്ന സ്ഥലം സംബന്ധിച്ച് നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കാമെന്നും വ്യവസ്ഥയുണ്ട്. അതേ സമയം വോട്ടവകാശം ഇല്ലെന്നതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി എന്നീ പദവികള്‍ അലങ്കരിക്കാനും കഴിയില്ല. സര്‍ക്കാര്‍ ഉദ്യോഗം നേടാനും ഒസിഐ കാര്‍ഡുള്ളവര്‍ക്ക് അനുവാദമില്ല.

Keywords: Expats who acquire UAE citizenship will lose their Indian citizenship, Dubai, News, UAE, Passport, Gulf, World.

Post a Comment

Previous Post Next Post