Follow KVARTHA on Google news Follow Us!
ad

ക്ഷീര വികസനം: മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ജനുവരി 27 വൈകിട്ട് അഞ്ച് മണിവരെ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 തിരുവനന്തപുരം : (www.kvartha.com 12.01.2021) 2019 ലെ ക്ഷീരവികസന മാധ്യമ അവാര്‍ഡുകള്‍ക്ക് ക്ഷീരവികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപോര്‍ട്, ഫീചര്‍, ഫീചര്‍/ലേഖനം (കാര്‍ഷിക മാസികള്‍), പുസ്തകം (ക്ഷീരമേഖല), ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപോര്‍ട്, ഫീചര്‍, ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, ഫോടോഗ്രാഫ് ('ക്ഷീരകേരളം' എന്ന വിഷയത്തില്‍) എന്നീ മേഖലകളില്‍ അപേക്ഷിക്കാം.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഫീചര്‍, ദിനപ്പത്രം, ആനുകാലികം, മികച്ച ഫോടോഗ്രാഫ് ('ക്ഷീരകേരളം' എന്ന വിഷയത്തില്‍) അപേക്ഷിക്കാം.

                                                             
Dairy Development: Applications are invited for the Media Awards



എന്‍ട്രികള്‍ 2019 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം. മത്സരം സംബന്ധിച്ച നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും diary(dot)kerala(dot)gov(dot)in ല്‍ ലഭിക്കും. വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ ജനുവരി 27 വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. 

വിലാസം: കെ ശശികുമാര്‍, ഡെപ്യൂടി ഡയറക്ടര്‍(പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം. പി.ഒ, തിരുവനന്തപുരം, 695 004. ഫോണ്‍: 9446376988, 9895452996.

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22, 23, 24 നടക്കുന്ന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തവര്‍ക്കായി 'നവകേരള നിര്‍മ്മാണവും ക്ഷീരമേഖലയും' എന്ന വിഷയത്തില്‍ ശില്പശാലയും നടക്കും.

Keywords: Thiruvananthapuram, News, Kerala, Award, Media, Documentary, Cash,

Post a Comment