Follow KVARTHA on Google news Follow Us!
ad

അടൂര്‍ സബ് സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ വന്‍ അഴിമതി നടക്കുന്നതായി റിപോര്‍ട്; പരാതിയില്‍ ഡി ജി പി നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Report,Corruption,Police,Probe,Complaint,Kerala,
തിരുവനന്തപുരം: (www.kvartha.com 17.01.2021) അടൂര്‍ സബ് സിഡിയറി സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ വന്‍ അഴിമതി നടക്കുന്നതായി റിപോര്‍ട്. കെഎപി മൂന്നാം ദളം കമന്‍ഡാന്റ് ഡിജിപിക്കു നല്‍കിയ റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്റീനിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താനോ ശിക്ഷിക്കാനോ നടപടി സ്വീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപോര്‍ടാണ് പുറത്തായത്. പുറത്തു നിന്നുള്ള ഏജന്‍സിയെകൊണ്ട് അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും റിപോര്‍ടില്‍ നിര്‍ദേശിക്കുന്നുണ്ട്. Corruption reported in Adoor subsidiary central police canteen ; DGP did not take action on the complaint, Thiruvananthapuram, News, Report, Corruption, Police, Probe, Complaint, Kerala
നേരത്തെ ഇടുക്കി ജില്ലയിലെ പൊലീസ് കാന്റീന്‍ നടത്തിപ്പിനെക്കുറിച്ചും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. 2018-19 കാലഘട്ടത്തില്‍ 42, 29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായി ജയനാഥ് ജെ ഐ പി എസിന്റെ റിപോര്‍ടില്‍ വ്യക്തമാക്കുന്നു. മേലധികാരികളില്‍ നിന്നുള്ള വാക്കാലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സാധനങ്ങള്‍ വാങ്ങുന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ വാക്കാല്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാട്‌സാപ് വഴി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടെന്നു നിര്‍ദേശം നല്‍കിയിരുന്നു.

കാന്റീന്‍ സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ല. 2018-19 കാലഘട്ടത്തില്‍ വാങ്ങിയ ഉല്‍പന്നങ്ങളാണ് കാണാതായത്. കാന്റീനില്‍ ജോലി ചെയ്യുന്നവര്‍ക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റില്ല. കാന്റീന്‍ ഗോഡൗണ്‍ നിര്‍മാണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നു എന്നിങ്ങനെയാണ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിവര്‍ഷം ശരാശരി 15.20 കോടി രൂപയുടെ വില്‍പന മാത്രം നടക്കുന്ന ചെറിയ കാന്റീനായ അടൂരില്‍ ഇത്രയും ക്രമക്കേട് നടന്നെങ്കില്‍ മറ്റുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വേണം അനുമാനിക്കാന്‍. അടൂര്‍ കാന്റീനില്‍ അനാവശ്യമായി വാങ്ങിക്കൂട്ടിയ പഴകിയ ഉല്‍പന്നങ്ങള്‍ ഉദ്യോഗസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഈ ഉല്‍പന്നങ്ങള്‍ കമ്പനിക്കു തിരിച്ചു നല്‍കണമെന്നും റിപോര്‍ടില്‍ നിര്‍ദേശിക്കുന്നു.

Keywords: Corruption reported in Adoor subsidiary central police canteen ; DGP did not take action on the complaint, Thiruvananthapuram, News, Report, Corruption, Police, Probe, Complaint, Kerala.

Post a Comment