വിവാഹ വീടിന് സമീപം സംഘട്ടനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാവേലിക്കര: (www.kvartha.com 30.01.2021) വിവാഹ വീടിന് സമീപത്തുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയില്‍ രഞ്ജിത് (33) ആണ് മരിച്ചത്. ജനുവരി 26നു രാത്രിയിലായിരുന്നു സംഘട്ടനം നടന്നത്. വിവാഹ വീടിന്റെ മുന്‍വശത്തു കൂടിയുള്ള റോഡില്‍ വിവാഹ വീട്ടിലെത്തിയവര്‍ കൂടി നിന്നു മാര്‍ഗതടസം സൃഷ്ടിച്ചെന്നു ചിലര്‍ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍കമാണു സംഘട്ടനത്തില്‍ കലാശിച്ചത്.Clash near wedding home; young man, who was being treated for injuries, died, Alappuzha, News, Local News, Injured, Clash, Dead, Obituary, Kerala

നാട്ടുകാരനായ യുവാവിനെ മര്‍ദിച്ചതറിഞ്ഞെത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചെന്നാണു പൊലീസ് പറയുന്നത്. ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. കേസില്‍ 10 പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു.

Keywords: Clash near wedding home; young man, who was being treated for injuries, died, Alappuzha, News, Local News, Injured, Clash, Dead, Obituary, Kerala.

Post a Comment

Previous Post Next Post