Follow KVARTHA on Google news Follow Us!
ad

'മോദി സര്‍ക്കാരിനേറ്റ പരാജയം'; ബ്രിടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് ഞങ്ങളുടെ വിജയമെന്ന് കര്‍ഷകര്‍

UK, Prime Minister, Cancellation Of UK PM Visit Our Victory, Centre's 'Defeat': Farmer Unions #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 07.01.2021) ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമെന്നും ഇത് മോദി സര്‍കാരിനേറ്റ പരാജയമെന്നും പ്രഖ്യാപിച്ച് കര്‍ഷക പ്രതിഷേധക്കാര്‍. 

'യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത് കര്‍ഷകര്‍ നേടിയ രാഷ്ട്രീയ വിജയവും മോദി സര്‍കാരിനേറ്റ നയതന്ത്ര പരാജയവുമാണ്. ലോകം മുഴുവനുമുള്ള രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണക്കുകയാണ്.' സംയുക്ത് കിസാന്‍ മോര്‍ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

News, National, India, New Delhi, Farmers, Protest, Protesters, Narendra Modi, UK, Prime Minister, Cancellation Of UK PM Visit Our Victory, Centre's 'Defeat': Farmer Unions


ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായാണ് ബോറിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ സന്ദര്‍ശനത്തിന് തടസ്സമില്ലെന്ന് അറിയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ചയാണ് സന്ദര്‍ശനം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.

യുകെയില്‍ അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുകയാണെന്നാണ് ബോറിസ് അറിയിച്ചത്. എന്നാല്‍ ഇത്രയും നാള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രിടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ സാധിച്ചത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ വിജയം തന്നെയാണെന്നാണ് കര്‍ഷകര്‍ പ്രതികരിച്ചത്.

Keywords: News, National, India, New Delhi, Farmers, Protest, Protesters, Narendra Modi, UK, Prime Minister, Cancellation Of UK PM Visit Our Victory, Centre's 'Defeat': Farmer Unions

Post a Comment