Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം; അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Assembly Election,Election Commission,Voters,Kerala
തിരുവനന്തപുരം: (www.kvartha.com 19.01.2021) നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. 

തെരഞ്ഞെടുപ്പ് കമിഷന്‍ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണെന്നും അതിനുശേഷം കേരളത്തിലെത്തുമെന്നും അപ്പോള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.Assembly elections announced after February 15; Possibility to perform in a single step, Thiruvananthapuram, News, Politics, Assembly Election, Election Commission, Voters, Kerala
ബുധനാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കള്ളവോട്ട് നടക്കുന്ന ജില്ലകളില്‍ ശക്തമായ സംവിധാനം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Keywords: Assembly elections announced after February 15; Possibility to perform in a single step, Thiruvananthapuram, News, Politics, Assembly Election, Election Commission, Voters, Kerala.

إرسال تعليق