കുഞ്ഞ് പിറന്നതിനു പിന്നാലെ പാപ്പരാസികളോട് അഭ്യര്‍ഥനയുമായി കോഹ് ലിയും അനുഷ്‌കയും

മുംബൈ: (www.kvartha.com 13.01.2021) കുഞ്ഞ് പിറന്നതിനു പിന്നാലെ പാപ്പരാസികളോട് അഭ്യര്‍ഥനയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും. മകളുടെ ചിത്രം പകര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായാണ് ദമ്പതികള്‍ രംഗത്തെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. Anushka Sharma and Virat Kohli appeal to paparazzi not to click their daughter's picture: We want to protect the privacy of our child,  Mumbai, News, Actress, Cinema, Sports, Cricket, Virat Kohli, National

സന്തോഷ വാര്‍ത്ത കോഹ്ലി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഇപ്പോള്‍ ദമ്പതികള്‍ പാപ്പരാസികളോട് ഇത്രയും വര്‍ഷക്കാലം നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ സ്‌നേഹത്തിന് നന്ദി. മകളുടെ സ്വകാര്യതയെ ബഹുമാനിക്കണം, മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. കുഞ്ഞിന്റെ സ്വകാര്യത പരിരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിന് നിങ്ങളുടെ സഹായവും, പിന്തുണയും ആവശ്യമാണ്... ദമ്പതികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  Anushka Sharma and Virat Kohli appeal to paparazzi not to click their daughter's picture: We want to protect the privacy of our child,  Mumbai, News, Actress, Cinema, Sports, Cricket, Virat Kohli, National.

Post a Comment

Previous Post Next Post