Follow KVARTHA on Google news Follow Us!
ad

റോഡ് മുറിച്ചു കടക്കവെ 9 വയസുകാരന്‍ കാറിടിച്ചു മരിച്ചു

റോഡ് മുറിച്ചു കടക്കവെ ഒമ്പത് വയസുകാരന്‍ കാറിടിച്ചു മരിച്ചു News, Kerala, Accident, Death, Boy, hospital, Car, Road
തിരൂരങ്ങാടി: (www.kvartha.com 10.01.2021) റോഡ് മുറിച്ചു കടക്കവെ ഒമ്പത് വയസുകാരന്‍ കാറിടിച്ചു മരിച്ചു. പാലത്തിങ്ങല്‍ പള്ളിപ്പടിയിലെ കൊട്ടേക്കാടന്‍ ഇബ്രാഹിം ബാദുഷ മഹ്‌റൂഫ് എന്നിവരുടെ മകന്‍ ജാസില്‍ ബാദുഷ (9) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. 

റോഡിന് എതിര്‍വശത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

News, Kerala, Accident, Death, Boy, hospital, Car, Road, 9-year-old boy died in car accident while crossing the road

കോട്ടയ്ക്കല്‍ ഫാറൂഖ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കബറടക്കം പാലത്തിങ്ങല്‍ പള്ളിയില്‍. സഹോദരങ്ങള്‍: മെഹ്‌സിന്‍ ബാദുഷ, അയ്‌സിന്‍ ബാദുഷ.

Keywords: News, Kerala, Accident, Death, Boy, hospital, Car, Road, 9-year-old boy died in car accident while crossing the road

Post a Comment