Follow KVARTHA on Google news Follow Us!
ad

424 പവന്‍ സ്വര്‍ണാഭരണങ്ങളും 2,97,85,000 രൂപയും ഭാര്യയ്ക്ക് തിരിച്ചുനല്‍കണം; പ്രതിമാസം ചെലവിന് 70,000 രൂപയും; ഉത്തരവ് കുടുംബകോടതിയുടേത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Dowry,News,Local News,Court,Gold,Kerala,
ഇരിങ്ങാലക്കുട: (www.kvartha.com 24.01.2021) വീട്ടുകാര്‍നല്‍കിയ 424 പവന്‍ സ്വര്‍ണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും ഭാര്യയ്ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്ന് വിധിച്ച് ഇരിങ്ങാലക്കുട കുടുംബകോടതി. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി ജനാര്‍ദനന്‍ നായരുടെ മകള്‍ ശ്രുതി ഭര്‍ത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭര്‍തൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരന്‍ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവര്‍ക്കെതിരെ ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജ് എസ് എസ് സീനയുടെ ഉത്തരവ്.424 sovereign gold Jewellery and Rs 2,97,85,000 to be returned to wife; 70,000 per month for expenses; Order of the Family Court, Dowry, News, Local News, Court, Gold, Kerala
ഭര്‍ത്താവ് വിദ്യാഭ്യാസച്ചെലവിനും വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടില്‍നിന്നു കൈപ്പറ്റിയ സംഖ്യ അടക്കമാണ് 2,97,85,000 രൂപ. 2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്യുന്നത്. 2014-ല്‍ ഇരുവര്‍ക്കും മകന്‍ ജനിച്ചു.

വിവാഹം നിശ്ചയിച്ച നാള്‍ മുതല്‍ ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെടുക പതിവായിരുന്നുവെന്നും വിവാഹനിശ്ചയശേഷം എന്‍ ആര്‍ ഐ ക്വാട്ടയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ എം ഡി കോഴ്സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്.

വിചാരണസമയത്ത് ശ്രുതി കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് അനുകൂലമായി കുടുംബകോടതി വിധി പ്രഖ്യാപിച്ചത്.

അതിനിടെ ഭര്‍ത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹര്‍ജിയും കോടതി തള്ളി. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം കാളന്‍, എ സി മോഹനകൃഷ്ണന്‍, കെ എം ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.

Keywords: 424 sovereign gold Jewellery and Rs 2,97,85,000 to be returned to wife; 70,000 per month for expenses; Order of the Family Court, Dowry, News, Local News, Court, Gold, Kerala.

Post a Comment