രാജസ്ഥാനില്‍ കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ വന്‍കൊള്ളസംഘം 38 പേരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തെ വിവരമറിഞ്ഞെത്തിയ പൊലീസ് മോചിപ്പിച്ചു, സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍


ജയ്പുര്‍: (www.kvartha.com 07.01.2021) രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ വന്‍കൊള്ളസംഘം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 38 പേരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കൊള്ളസംഘത്തെ പിന്‍തുടര്‍ന്ന് 38 പേരെയും മോചിപ്പിച്ചു. സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍നിന്നുള്ള നൂറോളം പേരാണ് രാജസ്ഥാനിലെ ഗ്രാമത്തിലെത്തി അതിക്രമം കാണിച്ചത്.  

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ആലോത്തില്‍നിന്നുള്ളവരാണ് സ്ത്രീകളെയും കുട്ടികളെയും ബസില്‍ കടത്തിക്കൊണ്ടുപോയത്. ജാല്‍വറിലെ ഉന്‍ഹെര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 

News, National, India, Rajasthan, Jaipur, Kidnap, Police, Arrested, Attack, Children, 38 Rajasthan women, kids rescued after being kidnapped by 100 people from MP


മധ്യപ്രദേശില്‍നിന്ന് ബസിലും മറ്റുവാഹനങ്ങളിലുമായാണ് നൂറോളം പേര്‍ രാജസ്ഥാനിലെ ബാമന്‍ ദേവരിയാന്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഇവര്‍ വരുന്ന വിവരമറിഞ്ഞ് ബാമന്‍ ഗ്രാമത്തിലെ പുരുഷന്മാര്‍ ഒളിവില്‍പോയി. ഇതോടെയാണ് അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ജാല്‍വാര്‍ എസ് പി അറിയിച്ചു. നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ് പി പറഞ്ഞു.

രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്നുള്ളവര്‍ മധ്യപ്രദേശിലെത്തി സ്ഥിരമായി മോഷണവും അക്രമവും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമായതെന്നാണ് മാധ്യമങ്ങളുടെ റിപോര്‍ട്. 

Keywords: News, National, India, Rajasthan, Jaipur, Kidnap, Police, Arrested, Attack, Children, 38 Rajasthan women, kids rescued after being kidnapped by 100 people from MP

Post a Comment

Previous Post Next Post