മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി 2 മരണം; ടിപര്‍ ഇടിച്ച് തൃശൂര്‍ സ്വദേശിയും ഇവരെ ആശുപത്രിയിലെത്തിച്ച ഓടോ ഡ്രൈവര്‍ മറ്റൊരു അപകടത്തിലും മരിച്ചുകൊച്ചി: (www.kvartha.com 30.01.2021) മരടില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ടിപര്‍ ഇടിച്ച് തൃശൂര്‍ സ്വദേശിയും ഇവരെ ആശുപത്രിയിലെത്തിച്ച ഓടോ ഡ്രൈവര്‍ മറ്റൊരു അപകടത്തിലും മരിച്ചു. തൃശൂര്‍ മൂലംകുളം വീട്ടില്‍ ജോമോള്‍ വര്‍ഗീസ് (43), തൃപ്പൂണിത്തുറ സ്വദേശി തമ്പി എന്നിവരാണ് മരിച്ചത്. 

രാവിലെ 6.45 നാണ് ആദ്യ അപകടം നടന്നത്. ചോറ്റാനിക്കരയിലുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയില്‍ തൃശൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ മരട് കുണ്ടന്നൂരില്‍ വെച്ച് ടിപര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ രണ്ട് വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന തൃപ്പൂണിത്തുറ സ്വദേശി തമ്പിയുടെ ഓടോയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ജോമോള്‍ വര്‍ഗീസ് മരിച്ചു. പിന്നീട് പൊലീസിന് വിവരങ്ങള്‍ കൈമാറി മടങ്ങുന്നതിനിടെ മരട് കൊട്ടാരം ജംഗ്ഷനില്‍ വെച്ച് തമ്പിയുടെ ഓടോ മതിലില്‍ ഇടിക്കുകയായിരുന്നു. 

News, Kerala, Accident, Kochi, Death, Road, Vehicles, Hospital, 2 died in various road accidents in Maradu


തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന തമ്പിയുടെ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ആദ്യ അപകടത്തില്‍ പരിക്കേറ്റ സാന്‍ജോ അപകടനില തരണം ചെയ്തതായി സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞു.

Keywords: News, Kerala, Accident, Kochi, Death, Road, Vehicles, Hospital, 2 died in various road accidents in Maradu

Post a Comment

Previous Post Next Post