Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവം; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകന്‍ Thiruvananthapuram, News, Kerala, Mother, attack, Accused, Police, Case
തിരുവനന്തപുരം: (www.kvartha.com 30.12.2020) തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി റസാഖ് ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്. 

അമ്മയെ തൊഴിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍ പ്രതിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Thiruvananthapuram, News, Kerala, Mother, attack, Accused, Police, Case, Woman attacked in Thiruvanathapuram; Youth arrested

Keywords: Thiruvananthapuram, News, Kerala, Mother, attack, Accused, Police, Case, Woman attacked in Thiruvanathapuram; Youth arrested

Post a Comment